‘ഇ​ൻ​സ്പ​യ​ർ-2024’ ബ്രോ​ഷ​ർ ക​ബീ​ർ ടെ​ലി​ക്കോ​ൺ സു​ൽ​ഫി​ക്ക​ർ അ​ഹ്‌​മ​ദ്‌ മൈ​ല​ക്ക​ര​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഇ​ൻ​സ്പ​യ​ർ -2024 ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ദു​ബൈ: കെ.​എം.​എം.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ‘ഇ​ൻ​സ്പ​യ​ർ-2024’ എ​ന്ന പേ​രി​ൽ പ്ര​ചോ​ദ​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗ​സ്റ്റ്​ 11ന്​ ​രാ​വി​ലെ 10 മ​ണി​ക്ക് അ​ബൂ​ഹൈ​ലി​ലെ ദു​ബൈ കെ.​എം.​എം.​സി​യു​ടെ പ്ര​ധാ​ന ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​ൻ ഡോ. ​സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​രാ​ണ് ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കു​ക. പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം യു.​എ.​ഇ കെ.​എം.​എം.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ്യ​വ​സാ​യി ക​ബീ​ർ ടെ​ലി​ക്കോ​ൺ, സു​ൽ​ഫി​ക്ക​ർ അ​ഹ്‌​മ​ദ്‌ മൈ​ല​ക്ക​ര​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. വി.​സി സൈ​ത​ല​വി, ജ​ബ്ബാ​ർ ക്ലാ​രി, സാ​ദി​ഖ് തി​രൂ​ര​ങ്ങാ​ടി, ഗ​ഫൂ​ർ കാ​ല​ടി, മു​ജീ​ബ് മ​റ്റ​ത്ത്, വി.​കെ ജ​ലീ​ൽ, റ​ഹ്മ​ത്തു​ല്ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പു​തി​യ വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും സ്വീ​ക​രി​ക്കാ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന സം​വേ​ദ​നാ​ത്മ​ക സെ​ഷ​നാ​യി​രി​ക്കും പ​രി​പാ​ടി​യെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - INSPIRE-2024 Brochure Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.