ഷാർജ: ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുമായി സഫാരി ഗ്രൂപ്പ്. ലോയൽറ്റി കാർഡ് അംഗങ്ങളായ ഉപഭോക്താക്കൾക്കാണ് അഞ്ച് ബില്യൺ ദിർഹം മൂല്യം വരുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ഷാർജ സഫാരി മാളിൽ നടന്ന പരിപാടിയിൽ 'മൈ സഫാരി ലൈഫ് ഇൻഷുറൻസിെൻറ' ഔദ്യോഗിക ലോഞ്ചിങ് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷന് വേണ്ടി പ്രസിഡൻറ് ഇ.പി. ജോൺസൻ, അഷ്‌റഫ് താമരശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ, റീജിയനൽ ഡയറക്ടർ (പർച്ചേസ്) ബി.എം. കാസിം എന്നിവർ പങ്കെടുത്തു.
മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് പരിരക്ഷ ലഭിക്കുന്ന തരത്തിലാണ് പദ്ധതി. കോവിഡ് മൂലമുള്ള മരണവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് റിട്ടെയിൽ ഗ്രൂപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
മാസം തോറും 750 ദിർഹമിെൻറ പർച്ചേസ് നടത്തുന്നതിലൂടെ ലക്ഷം ദിർഹം കവറേജ് ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതി ഉപഭോക്താവിെൻറ പേരിൽ ആക്ടിവേറ്റാകും. മാസം തോറും പുതുക്കുന്ന രീതിയിലാണ് പദ്ധതി. 400 ക്ലബ് കാർഡ് പോയിൻറ് നൽകി രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ഒരാൾക്ക് ഇൻഷുറൻസിൽ ഗോൾഡ് പ്ലാനിൽ അംഗമാകാം. ഉപഭോക്താവിെൻറ കുടുംബാംഗങ്ങൾക്കും 40 ദിർഹം വീതം അടച്ച് ഒരു വർഷത്തെക്ക് പദ്ധതിയിൽ അംഗമാവാം. മൃതദേഹം നാട്ടിലയക്കുന്നതിന് 10,000 ദിർഹം വരെ ലഭിക്കും.
മാസം തോറും 300 ദിർഹമിെൻറ പർച്ചേസ് ഉറപ്പു വരുത്തുന്നതിലൂടെ 50,000 ദിർഹം കവറേജ് ഉള്ള ലൈഫ് ഇൻഷുറൻസ് ഉപഭോക്താവിെൻറ പേരിൽ ആക്റ്റീവ് ആകും. 200 ക്ലബ് കാർഡ് പോയിൻറ് നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. മാസം തോറും പുതുക്കും. കുടുംബാംഗങ്ങൾക്ക് 20 ദിർഹം വീതം അടച്ച് ഒരു വർഷത്തെക്ക് പദ്ധതിയിൽ അംഗമാവാം. മൃതദേഹം നാട്ടിലയക്കുന്നതിന് 10,000 ദിർഹം വരെ ലഭിക്കും.
ഇൻഷ്വറൻസ് വിവരങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.