ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ദി ന്യൂ ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് വിഭാഗം 'വേർഡ് വിൻ-202'എന്ന ബാനറിൽ ഇന്‍റർ സ്കൂൾ സ്പെൽ ബീ മത്സരം സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ ഡാരോൺ സ്റ്റീവ് റബെലോ ഒന്നാം സ്ഥാനവും സ്കോളർസ് ഇന്ത്യൻ സ്കൂൾ റാസൽഖൈമയിലെ അർച്ചന പാനട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ മീനാക്ഷി സുഭാഷ് ചന്ദ്ര ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മൻ ഖുവൈനിലെ എൻറിക് തോമസ് ടിജോ രണ്ടാം സ്ഥാനം നേടി. സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം ഉദ്ഘാടനം ചെയ്തു. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ നിന്നുള്ളവർ പങ്കെടുത്തു. അജ്‌മാൻ ഈസ്റ്റ് പോയന്‍റ് സ്‌കൂളിലെ ഫാക്കൽറ്റി അംഗം അബ്ദുൽ ഷുക്കൂർ പരിപാടി നിയന്ത്രിച്ചു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മേരി ബ്രിജിറ്റ് ആശംസ പ്രസംഗം നടത്തി. ഷെമ്മി എവർറോളിങ് ട്രോഫി കൈമാറി. മുഹമ്മദ് സാഹി, എൻറിക് തോമസ് ടിജോ, റിഷബ് കൃഷ്ണൻ, മുഹമ്മദ് സയാൻ എന്നിവരടങ്ങുന്ന നാലംഗ ടീം ട്രോഫി ഏറ്റുവാങ്ങി. ജാസ്മിൻ മരിയയും അനഘ അനിൽ കുമാറും അവതാരകരായി. ഡിപ്പാർട്മെന്‍റ് മേധാവി ഷർമിൻ മുഹമ്മദ് സ്വാഗതവും വേർഡ് വിൻ-2022 കോഓഡിനേറ്റർ ധന്യ ശശിധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.