ദുബൈ: വാഹനങ്ങളെയും വസ്തുക്കളെയും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ജി.പി.എസ് ഉപകരണരംഗത്ത് വലിയ വിപ്ലവമാണ് നടക്കുന്നത്. കൈയിലെ സ്മാർട്ട്ഫോണിൽ നിയന്ത്രിക്കാവുന്ന ജി.പി.എസ് ഉപകരണങ്ങളുടെ വലിയ നിരയാണ് പുറത്തിറങ്ങുന്നത്. എന്നാൽ, ദുബൈയിൽ നടക്കുന്ന ജൈടെക് വാരാഘോഷത്തിൽ കൗതുകമുണർത്തുന്ന ജി.പി.എസ് രംഗത്തെത്തി. ഉള്ളംകൈയിൽ വെക്കാവുന്ന വലുപ്പമുള്ള ട്രാക്കിമോ ആണ് പുതിയ അവതാരം. ലോകത്തിലെ ഏറ്റവും ചെറിയ ജി.പി.എസ് ട്രാക്കറെന്ന പ്രത്യേകത കൂടിയുള്ള ഇൗ ഉപകരണം ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാൻ കഴിയും.
നാല് സെൻറിമീറ്റർ മാത്രമുള്ള ഈ ട്രാക്കിങ് ഉപകരണം തത്സമയ ട്രാക്കിങ്ങും ലോകമെമ്പാടുമുള്ള കവറേജ് ഉപയോഗിച്ച് എവിടെനിന്നും ട്രാക്കുചെയ്യാൻ ഉടമയെ അനുവദിക്കുന്നു. ജിയോ ഫെൻസിങ്, സ്പീഡ് മോണിറ്ററിങ്, എസ്.ഒ.എസ് ബട്ടൺ, ഒരു അക്കൗണ്ടിൽ ഒന്നിലധികം ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ പോലുള്ള സവിശേഷതകൾ ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയുടെ സുരക്ഷക്ക് വളരെയധികം പ്രാധാന്യം നൽകുന്ന രക്ഷാകർത്താവിന് വലിയൊരു മുതൽക്കൂട്ടായിരിക്കും ഇൗ ഉപകരണമെന്ന് നിർമാതാക്കൾ പറഞ്ഞു. കുട്ടിയുടെ കൈയിൽ സ്മാർട്ട് ഫോണില്ലെങ്കിലും ബാഗിൽ ട്രാക്കിമോ ഉപകരണമുണ്ടെങ്കിൽ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ വഴി ട്രാക്ക് ചെയ്യാനാവും. കുട്ടികളെ കാറിലിരുത്തി ഷോപ്പിങ് ചെയ്യുകയാണെങ്കിൽ കാറിലെ ചൂടിെൻറ വ്യതിയാനം കൃത്യമായി രക്ഷിതാക്കളുടെ മൊബൈലിൽ അലർട്ടായി എത്താനും ഉപകരണത്തിൽ സംവിധാനമുണ്ട്. ജൈടെക്സിൽ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും താമസിയാതെ ദുബൈയിൽ വിപണന കേന്ദ്രം ആരംഭിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.