അബൂദബി: ദുരന്തങ്ങളുടെയും അടിയന്തരസാഹചര്യങ്ങളുടെയും ആഘാതങ്ങൾ കുറക്കുന്നതിന് അന്താരാഷ്ട്ര സഹകരണങ്ങൾക്ക് ആഹ്വാനം ചെയ്ത് യു.എ.ഇ. കോവിഡ് മാഹാമാരിയോടുള്ള സമീപന പാഠങ്ങൾ പങ്കുവെക്കുന്ന പഠന റിപ്പോർട്ട് യു.എ.ഇ പുറത്തുവിടുകയും ചെയ്തു.
മുമ്പത്തേതിനേക്കാൾ ഇഴചേർന്നു കഴിയുന്ന ലോകം പ്രകൃതിദുരന്തങ്ങളിലും അടിയന്തരസാഹചര്യങ്ങളിലും കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ളതാണെന്ന് അബൂദബിയിൽ ചേർന്ന ദുരന്ത, അടിയന്തര സാഹചര്യ കൈകാര്യ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ഭാവി ഭീഷണികൾ നേരിടാൻ നമുക്ക് സജ്ജമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.