ഷാർജ: യു.എ.ഇ ദേശീയദിനത്തിന് പകിട്ടേകാൻ ക്ലാസിക് കാറുകളുടെ ആഘോഷവുമായി ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ശുറൂക്) രണ്ടാം വരവ്. ഷാർജ ഓൾഡ് കാർസ് ക്ലബിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്ലാസിക് കാർ ഫെസ്റ്റിവലിെൻറ രണ്ടാം പതിപ്പിന് ഡിസംബർ മൂന്നിന് ഹൗസ് ഓഫ് വിസ്ഡം മുതൽ അൽ മജാസ് വാട്ടർഫ്രണ്ട് വരെ വിേൻറജ് ക്ലാസിക് കാർ പരേഡോടെ തുടക്കമാകും. മാർച്ച് നാലുവരെയുള്ള അഞ്ച് വാരാന്ത്യങ്ങളിൽ പ്രദർശനം നീളും.
ഡിസംബർ ഒന്നു മുതൽ മൂന്നുവരെ ഷാർജയിലെ കുടുംബസൗഹൃദ വിനോദകേന്ദ്രങ്ങളായ അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ മുൻതസ പാർക്ക്, ഹാർട്ട് ഓഫ് ഷാർജ, മലീഹ, ക്ഷിഷ പാർക്ക്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ എല്ലാ പ്രായത്തിലുമുള്ളവർക്കായി വൈകീട്ട് നാലു മുതൽ10 വരെ സാംസ്കാരിക വിനോദപരിപാടികൾ അരങ്ങേറും.
'കാർസ് ആൻഡ് കോഫി' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഫെസ്റ്റിവൽ അഞ്ച് ശുറൂക് ഡെസ്റ്റിനേഷനുകളിൽ അരങ്ങേറും. പരമ്പരാഗത വിനോദ പരിപാടികൾക്കൊപ്പം കാർ പ്രേമികൾ, കുടുംബങ്ങൾ, കുട്ടികൾ എന്നിവർക്കായി നിരവധി ശിൽപശാലകളും സർഗാത്മക പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.