'ഞങ്ങള്‍ക്കിതൊരു സുവര്‍ണാവസരമാണ്, വേട്ടയും കുതിര സവാരിയും അടക്കം അറബ് ജനതയുടെ പൈതൃക വിനോദങ്ങളില്‍ സ്വന്തം ഇടം കണ്ടെത്താന്‍ രാജ്യവും പ്രിയപ്പെട്ട ഭരണാധികാരികളും ഞങ്ങളെ എത്രത്തോളം സഹായിക്കുന്നു എന്ന് ബോധ്യപ്പെടാന്‍ ഈ എക്സിബിഷന് മതിയാവും'- അബൂദബി സർക്കാർ സംഘടിപ്പിച്ച അഡിഹെക്സിൽ പങ്കെടുത്ത വനിതകളുടെ വാക്കുകളാണിത്. യു.എ.ഇയിൽ വനിതകൾക്കുള്ള ഇടം പ്രാധാന്യപൂർവം വരച്ചിട്ടാണ് അബൂദബി ഇൻറര്‍നാഷനല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന് കൊടിയിറങ്ങിയത്. കുതിരയോട്ടത്തിലും അെമ്പയ്ത്തിലും ഫാൽക്കൺറിയിലുമെല്ലാം അറബ് വനിതകൾ എത്രത്തോളം ആകൃഷ്ടരാണെന്നതിെൻറ തെളിവായിരുന്നു എക്സിബിഷൻ. വനിതകള്‍ക്ക് കഴിവുകൾ പ്രദര്‍ശിപ്പിക്കാനും പൈതൃക കലകളിലെ സ്ത്രീ സാന്നിധ്യം കണ്ടുംകേട്ടും ബോധ്യപ്പെടാനും ഇവിടം വേദിയായി.
കുതിരപ്പുറത്തേറി ഉന്നം പിഴയ്ക്കാതെ അമ്പെയ്തും പോയിൻറ് ബ്ലാങ്കില്‍ വെടിയുതിർത്തും അറബ് വനിതകള്‍ തങ്ങളുടെ ഇടം രേഖപ്പെടുത്തി. ലൈസന്‍സുള്ള വേട്ട ആയുധങ്ങള്‍ വാങ്ങാനുള്ള വനിതകളുടെ താല്‍പ്പര്യം മനസിലാക്കിയാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പുള്ള ബുഷ്മാസ്റ്റര്, ബ്രോങ്ക്, ഷോസോണ് ബ്രാന്‍ഡുകള്‍ പോലുള്ള പ്രത്യേകം രൂപകല്‍പ്പന ചെയ്ത തോക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
യു.എ.യുടെ പൈതൃകം യുവതലമുറയിലേക്ക് കൂടുതല്‍ എത്തിക്കുംവിധം ഒരുക്കിയ വിവിധ പവലിയനുകളിൽ സ്വദേശി വനിതകളുടെ നിറസാന്നിധ്യമായിരുന്നു. ഫാല്‍ക്കണ്‍ ഹുഡുകള്, കൈകൊണ്ട് നിര്‍മിച്ച കത്തികള്‍, ഫാല്ക്കണറിനുള്ള പെര്‍ച്ചുകള്‍, സാഡില്‍സ് തുടങ്ങിയ പ്രദര്‍ശനങ്ങള്‍ ശ്രദ്ധേയമായി. സഹാറ പക്ഷി പ്രദര്‍ശനം, ഒട്ടകം- ഫാല്‍ക്കണ്‍ ലേലം, പരമ്പരാഗത ജാപ്പനീസ് അമ്പെയ്ത്ത്, സലൂഖി ബ്യൂട്ടി ഷോ, ചിത്ര പ്രദര്‍ശനം, കരകൗശലം അങ്ങിനെ വ്യത്യസ്ഥമായ കാഴ്ചാനുഭവങ്ങള്‍.
തങ്ങള്‍ വേട്ടയും ഫാല്ക്കൺറിയും അടക്കമുള്ള പൈതൃക വിനോദങ്ങളില്‍ കുതിപ്പ് തുടരുകയാണെന്ന് അരക്കിട്ടുറപ്പിച്ചാണ് അഡിഹെക്സ് സമാപിച്ചത്. ചരിത്രത്തോടും പൂര്‍വ തലമുറയുടെ ജീവിതത്തോടുമുള്ള അമൂല്യമായ ചേര്ത്തുവയ്പ്പ് കൂടിയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.