ദുബൈ: യു.എ.ഇ പ്രവാസി ഗ്രൂപ് ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ലുലു എക്സ്ചേഞ്ച് ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് സമാപിച്ചു. സെപ്റ്റംബർ 14, 15 തീയതികളിലായി നടന്ന ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ എം.എൻ. ഹൻബൽ ദുബൈ ജേതാക്കളായി.
ഐ.പി.എം വോളി അക്കാദമി വടകരയെ നേരിട്ടുള്ള സെറ്റുകൾക്കാണ് എം.എൻ. ഹൻബൽ ദുബൈ പരാജയപ്പെടുത്തിയത്. മാസ്റ്റേഴ്സ് സ്മാഷേഴ്സ് ദുബൈ ആണ് മൂന്നാം സ്ഥാനത്ത്. വനിത വിഭാഗം ഫൈനലിൽ ടീം കേരള, ഫെയർപ്ലേ ഹിറ്റെർസ് ഫിലിപ്പീൻസിനെ പരാജയപ്പെടുത്തി ജേതാക്കളായി. ബ്ലൈർ ഹിറ്റ്സ് ഫിലിപ്പീൻസ് മൂന്നാം സ്ഥാനം നേടി.
പുരുഷ വിഭാഗത്തിൽ കിഷോർ കുമാർ, ഷഫീർ മതിലകം, ബോബി അഗസ്റ്റിൻ, മനോജ് കണ്ണൂർ, അബ്ദുൽ നാസർ ചെറുമോത്ത് എന്നിവരെയും വനിതാ വിഭാഗത്തിൽ രാധിക പരുചിരി, സുജാത എം, മേഴ്സി ആന്റണി, ലിസ് അലെർട്ട, ആലിസ് എന്നിവരെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.
എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ച് യു.എ.ഇ ഓപറേഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ സലിം ചിറക്കൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
സമാപന ചടങ്ങിൽ ശിവകുമാർ മേനോൻ, സഗീർ ഹൈദ്രോസ്, നിസ്താർ, നിയാസ് റഹ്മാൻ, കാസിം, മൊയ്തീൻ, ബാബു പീതാംബരൻ, വൈ.എം. മുജീബ്, ബിജേഷ്, അൻസാർ, സഫീർ മതിലകം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുൻ അന്താരാഷ്ട്ര/സംസ്ഥാന/യൂനിവേഴ്സിറ്റി താരങ്ങളെ ആദരിച്ചു. ഇന്ത്യ, യു.എ.ഇ, ഫിലിപ്പീൻസ്, ശ്രീലങ്ക, യൂറോപ്യൻ യൂനിയൻ, തുർക്കിയ എന്നീ രാജ്യങ്ങളിൽ നിന്ന് പുരുഷ വിഭാഗത്തിൽ എട്ടും വനിത വിഭാഗത്തിൽ ആറും ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.