അൽെഎൻ: വർഷങ്ങൾ പലത് കഴിഞ്ഞു. എന്നിട്ടും മുകിൽ എന്ന കുട്ടിയുടെ മുഖം ബേബി പ്രകാശൻ തെളിച്ചം മങ്ങാതെ ഒാർക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ബസപകടത്തിൽെപട്ട് സാരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച സ്പെഷൽ സ്കൂൾ ആയയായ ബേബിയെ റോഡിൽനിന്ന് ആംബുലൻസിലേക്ക് മാറ്റിയപ്പോൾ ബേബിയുടെ ഡ്രസിൽ പിടിമുറുക്കി ആംബുലൻസിൽ കയറാൻ വാവിട്ട് കരഞ്ഞ തിരുവനന്തപുരം സ്വദേശിയായ മുകിലിനെ അവർക്ക് മറക്കാനാകില്ല. മുകിലും കുടുംബവും നാട്ടിലേക്ക് പോയി എന്നല്ലാതെ കൂടുതൽ വിവരങ്ങളൊന്നും ബേബിക്ക് അറിയില്ല.
എങ്കിലും അവനെ കണ്ടുമുട്ടാനുള്ള അവസരമുണ്ടാകെട്ട എന്ന് പ്രാർഥിക്കുകയാണ് ഇൗ അമ്മമനസ്സ്. സ്വന്തം കുഞ്ഞിനെ പോലെ തന്നെ പരിപാലിച്ച ബേബിയെ കാണാൻ മുകിലും ആഗ്രഹിക്കുന്നുണ്ടാകുമെന്ന് തീർച്ച.ഇൗജിപ്തുകാരിയായ ഒരു കുട്ടി സ്കൂൾ പഠനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം തന്നെ കാണാൻ വന്നത് ബേബി ഒാർക്കുന്നു. സാറ എന്ന് പേരുള്ള ഇൗ കുട്ടി വാഹനത്തിൽ സഞ്ചരിക്കവേയാണ് യാദൃശ്ചികമായി ബേബിയെ ഒരുനോക്ക് കണ്ടത്. വീട്ടിലെത്തിയ കുട്ടി ആയയെ കാണണമെന്ന് മാതാപിതാക്കളെ അറിയിക്കുകയും വാശിപിടിക്കുകയും ചെയ്തു.
തുടർന്ന് മാതാപിതാക്കൾ കുട്ടിയെയും കൂട്ടി ബേബിയെ കാണാൻ വന്നു. ആ സമാഗമം മറക്കാനാവാത്തതാണെന്ന് ബേബി പറയുന്നു. ഇത്തരത്തിൽ ഒാരോ കുട്ടികളുമായും ആത്മബന്ധം സൃഷ്ടിച്ചതാണ് ബേബിയുെട അമ്മമനസ്സ്. പെറ്റ മക്കൾക്ക് വേണ്ടി അന്നം തേടി ഒന്നര പതിറ്റാണ്ടായുള്ള സ്കൂൾ ജോലിക്കിടയിൽ വാടാനപ്പള്ളി ഏങ്ങണ്ടിയൂർ സ്വദേശിയായ ബേബി പ്രകാശൻ നൂറുകണക്കിന് കുഞ്ഞുങ്ങളെയാണ് പെറ്റമ്മയെ പോലെ തന്നെ നോക്കിയത്. അൽെഎൻ ജൂനിയേഴ്സ് സ്കൂളിെൻറ കീഴിൽ പ്രവർത്തിച്ചിരുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സ്കൂളിൽ 2002ലാണ് ബേബി പ്രകാശ് ജോലിക്ക് കയറിയത്.
2012ൽ ഇൗ സ്ഥാപനം കുട്ടികളുടെ കുറവ് കാരണം പൂട്ടിയെങ്കിലും അൽെഎൻ ജൂനിയേഴ്സ് സ്കൂളിെൻറ തന്നെ കെ.ജി. ക്ലാസുകളിലെ കുട്ടികളുടെ പരിചരണം ഒരമ്മ എന്ന നിലയിൽ അവർ ആസ്വദിക്കുകയാണ്. സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത കുഞ്ഞുങ്ങളുടെ മനസ്സിലുള്ളത് അവർ പറയാതെ തന്നെ കേൾക്കാനും അവരുടെ മനസ്സിലുള്ളത് തിരിച്ചറിയാനും മാതൃത്വം എന്ന അനുഭൂതി ആസ്വദിക്കുന്നതിലൂടെ കഴിയുന്നതായി ബേബി പ്രകാശ് പറയുന്നു.
പെറ്റമ്മെയ േപാലെ കുട്ടികൾക്ക് സ്നേഹവും പരിചരണവും കുട്ടികൾക്ക് ബേബിയിൽനിന്ന് ലഭിക്കുന്നതായി സഹപ്രവർത്തകരും പറയുന്നു.
അസുഖം വന്നാൽ പോലും ബേബി സ്കൂളിലെത്തും. കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്താലെ ബേബിക്ക് അന്നന്നത്തെ ദിവസം പൂർത്തിയാവുകയുള്ളു.
പതിനാറര വർഷമായി അൽെഎൻ ജൂനിയേഴ്സ് സ്കൂളിൽ ജോലി ചെയ്യുന്ന ബേബി പ്രകാശനെ കുറിച്ച് ഇതുവരെ രക്ഷിതാക്കളിൽ നിന്നോ കുട്ടികളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. പല രാജ്യങ്ങളിൽനിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന മക്കൾക്ക് തെൻറ മാതൃത്വം പകുത്ത് നൽകികൊണ്ടിരിക്കുന്ന ബേബി പ്രകാശന് എല്ലാദിവസവും മാതൃദിനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.