എഴുത്തുകാരിയും അധ്യാപികയുമായ ബാലുശ്ശേരി സ്വദേശിനി റോഷിൻ ഷാൻ കണ്ണൂരിന്റെ പ്രഥമ പുസ്തകമാണ് ‘കോന്തലയിൽ കോർത്ത സ്നേഹമധുരം’. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും സജീവമായി എഴുതുന്ന റോഷിൻ ഷാന്റെ കുട്ടിക്കാല ഓർമകളുടെ സമാഹാരമാണ് പുസ്തകം. നവംബർ ഏഴ് രാത്രി ഒമ്പതിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്തകം പ്രകാശനം ചെയ്യും.
കഥയും കവിതയും ലേഖനങ്ങളുമെല്ലാം വശമുള്ള റോഷിൻ ഹൈസ്കൂൾ കാലഘട്ടം മുതൽ എഴുതിത്തുടങ്ങിയിരുന്നു. അധ്യാപനവും എഴുത്തും ഒപ്പം മോഡലിങ്, ആങ്കറിങ് തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയമായ റോഷിൻ ഷാൻ ‘ആയിഷ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
പാലക്കാട് വിക്ടോറിയ കോളജ് പ്രഫസറായ ഡോ. സുനിത ഗണേഷിന്റെ കൃതിയാണ് ‘ദൈവം ചിലപ്പോൾ തായം കളിച്ചേക്കാം’. പ്രകാശം എന്ന അറിവിനെ, അനുഭവത്തെ പിന്തുടര്ന്ന് ശാസ്ത്രസമൂഹം എങ്ങനെയാണ് പ്രപഞ്ചത്തെ, പ്രപഞ്ചത്തിന്റെ ദ്രവ്യ അവസ്ഥയെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്ന് നോക്കിക്കാണുന്നതിനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ എഴുത്തുകാരി നടത്തുന്നത്. ഹരിതം ബുക്സാണ് പ്രസാധകർ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്തകം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.