ദുബൈ: സഞ്ചാരപ്രേമികളുടെ ഏറ്റവും പ്രധാന ആവശ്യമാണ് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ്. യു.എ.ഇ ലൈസൻസുള്ളവർക്ക് അഞ്ച് മിനിറ്റിനുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസെടുക്കാൻ അവസരമൊരുക്കുകയാണ് അധികൃതർ.
ദുബൈയിലെ താമസക്കാർക്ക് ആർ.ടി.എയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബിലോ എമിറേറ്റ്സ് പോസ്റ്റോഫിസിലോ നേരിട്ടെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും. യു.എ.ഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് രേഖകളായി ആവശ്യമുള്ളത്. 197 ദിർഹമാണ് ഫീസ്. ആർ.ടി.എയുടെ ദേര, അൽ ബർഷ സെന്ററുകളിൽ നേരിട്ടെത്തി ലൈസൻസ് കൈപ്പറ്റാം. ഓൺലൈൻ ഡെലിവറി വഴി ലൈസൻസ് കൈപ്പറ്റാൻ താൽപര്യമുള്ളവർ 20 ദിർഹം അധികം നൽകണം.
അപേക്ഷ നൽകി അതേദിവസം തന്നെ ലഭിക്കണമെങ്കിൽ 35 ദിർഹമാണ് അധിക ഫീസ്. 50 ദിർഹം നൽകിയാൽ രണ്ട് മണിക്കൂറിനുള്ളിൽ ലൈസൻസ് കൈയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.