ദുബൈ: ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ വിവിധയിടങ്ങളിലായി യോഗ പരിപാടികൾ ആസൂത്രണം ചെയ്ത് യു.എ.ഇ. ‘യോഗ ഫോർ വസുധൈവ കുടുംബകം’ എന്ന ബാനറിനു കീഴിലാണ് ഇത്തവണത്തെ പരിപാടികൾ നടത്തുന്നത്. ഇന്ത്യൻ നാവികസേനയും വിവിധ മന്ത്രാലയങ്ങളും പരിപാടികളുടെ ഭാഗമാകും.
രാജ്യത്തെ പ്രധാന തുറമുഖങ്ങൾ, കപ്പലുകൾ, ഗോപുരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുക.ദുബൈയിലെ റാഷിദ തുറമുഖം, അബൂദബിയിലെ ലൗറേ ഗോപുരം, മുസഫ സ്കൂൾ, സ്കൈലൈൻ യൂനിവേഴ്സിറ്റി കോളജ് ഷാർജ, അബൂദബി നാഷനൽ എക്സിബിഷൻ സെന്റർ (എ.ഡി.എൻ.ഇ.സി), അബൂദബിയിലെ യോഗ സ്റ്റുഡിയോ സിറ്റി എന്നിവയാണ് വേദികൾ.
അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ ജൂൺ 21ന് വൈകീട്ട് ആറു മണി മുതൽ ഒമ്പതു വരെ നടക്കുന്ന പരിപാടിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവർ മുഖ്യാതിഥികളാവും.
ഇന്ത്യൻ എംബസിയും അബൂദബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷനായി http://www.adsc.ae/en/events/international-day-of-yoga-2023 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അബൂദബി യോഗ സ്റ്റുഡിയോയിലെ യോഗ സെന്ററിൽ 21ന് നടക്കുന്ന പരിപാടിയിലും പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷന് http://www.operncircleyoga.org/events/ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.