ഷാർജ: ചൈൽഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് ലോക സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .‘മൈ സേഫ്റ്റി ഇൻ ദ ഡിജിറ്റൽ വേൾഡ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സൈബർ സുരക്ഷ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വർക്ക്ഷോപ്പുകളും മത്സരങ്ങളും മറ്റു കലാപരിപാടികളും നടത്തി. കൂടാതെ ഡിജിറ്റൽ സുരക്ഷ നിയമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറായ 800700 കുട്ടികളെ പരിചയപ്പെടുത്തി. ‘റൂബു കർണ്’ ഫൗണ്ടേഷന്റെയും അൽ അമാൽ സ്കൂൾ ഫോർ ദ ഡെഫിന്റെയും പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.