അബൂദബി: ഇൻറർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് രാജ്യവ്യാപകമായി ആദ്യത്തെ വഴികാട്ടിയുമായി അബൂദബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി. സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളും ആപ്ലിക്കേഷനുകളും ഇലക്ട്രോണിക് ഗെയിമുകളും ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണിത്.ഇൻറർനെറ്റിലൂടെ കുട്ടികൾ അഭിമുഖീകരിച്ചേക്കാവുന്ന ഭീഷണികളും അപകടസാധ്യതകളും നേരിടാൻ സമഗ്രമായ മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം.
ജനസംഖ്യയുമായി താരതമ്യംചെയ്യുേമ്പാൾ ഏറ്റവുമധികം ഇൻറർനെറ്റ് ഉപയോക്താക്കളുള്ള രാജ്യമാണ് യു.എ.ഇ. ഇൻറർനെറ്റ് ദുരുപയോഗം ചെയ്യുന്നതിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കളുടെ പങ്ക് പ്രോത്സാഹിപ്പിക്കാനും അതോറിറ്റി ശ്രമിക്കുന്നു. കുട്ടികൾ നേരിടുന്ന സൈബർ ഭീഷണിയും ദുരുപയോഗം ചെയ്യുന്ന ഇലക്ട്രോണിക് ഗെയിമുകളും മറ്റും ശരിയായി കൈകാര്യം ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള മാർഗങ്ങളും പരിശീലിപ്പിക്കും. നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ സാമൂഹിക വിനോദ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇൻറർനെറ്റ് നൽകുന്ന സൗകര്യങ്ങളും അവതരിപ്പിക്കും.
ഈ കാലഘട്ടത്തിൽ വിദൂര പഠനപ്രക്രിയകൾ സുഗമമാക്കുന്നതിന് ഇൻറർനെറ്റ് വളരെയധികം സഹായിക്കുന്നു. Www.eca.gov.ae എന്ന ലിങ്ക് വഴി അതോറിറ്റിയുടെ രക്ഷാകർതൃ പ്ലാറ്റ്ഫോം സന്ദർശിച്ച് അതോറിറ്റി നൽകുന്ന മാർഗനിർദേശങ്ങൾ മനസ്സിലാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.