ദു​ബൈ​യി​ലെ സാ​ലി​ക്​ ഗേ​റ്റു​ക​ളി​ൽ ഒ​ന്ന്

നി​ക്ഷേ​പ​ക​ർ​ക്ക്​ സ​ന്തോ​ഷം; ലാ​ഭ​ത്തി​ൽ വ​ൻ കു​തി​പ്പു​മാ​യി സാ​ലി​ക്​

ദു​ബൈ: എ​മി​റേ​റ്റി​ലെ ടോ​ൾ ഗേ​റ്റ്​ ഓ​പ​റേ​റ്റ​റാ​യ സാ​ലി​ക്കി​ന്​ ലാ​ഭ​ത്തി​ൽ വ​ൻ കു​തി​പ്പ്. ക​ഴി​ഞ്ഞ ഒ​മ്പ​ത്​ മാ​സ​ത്തി​നി​ടെ ക​മ്പ​നി നേ​ടി​യ​ത്​ 8.22 കോ​ടി ദി​ർ​ഹം. എ​ട്ട്​ കോ​ടി ദി​ർ​ഹ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലാ​ഭം. വ​രു​മാ​ന​ത്തി​ലും ഇ​ത്ത​വ​ണ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 164 കോ​ടി ദി​ർ​ഹ​മാ​ണ്​ ക​മ്പ​നി​യു​ടെ വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 154 കോ​ടി ദി​ർ​ഹ​മാ​യി​രു​ന്നു. സാ​ലി​ക്​ ഓ​ഹ​രി നി​ക്ഷേ​പ​ക​ർ​ക്ക്​ ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. ര​ണ്ട്​ ടോ​ൾ ഗേ​റ്റു​ക​ൾ കൂ​ടി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​കു​ന്ന​തോ​ടെ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ ലാ​ഭ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ന​വം​ബ​ർ 24നാ​ണ്​ ര​ണ്ട്​ ടോ​ൾ ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക.

അ​ൽ ഖൈ​ൽ റോ​ഡി​ലെ തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ളാ​യ ബി​സി​ന​സ്​ ബേ ​​ക്രോ​സി​ങ്, ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ അ​ൽ സ​ഫ സൗ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തി​യ സാ​ലി​ക്​ ടോ​ൾ ഗേ​റ്റു​ക​ൾ വ​രു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ലാ​ഭ​ത്തി​ൽ 24 -25 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ്​ പു​തി​യ ടോ​ൾ ഗേ​റ്റി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ൽ ദു​ബൈ മാ​ളി​ലും സാ​ലി​ക്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ണ്ട്. മൂ​ന്നാം പാ​ദ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ക​മ്പ​നി. ഇ​മാ​ർ പ്രോ​പ്പ​ർ​ട്ടീ​സി​ന്‍റെ എ​ല്ലാ മാ​ളു​ക​ളി​ലും പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം സാ​ലി​ക്കി​നാ​ണ്. നി​ല​വി​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ വ​ഴി​യു​ള്ള സാ​ലി​ക്കി​ന്‍റെ വ​രു​മാ​നം ഇ​തു വ​രെ 25.7 ല​ക്ഷം ദി​ർ​ഹ​മാ​ണ്. ​

Tags:    
News Summary - Investors rejoice-Salik with a big jump in profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.