ദുബൈ: ഒക്ടോബറിൽ ദോഹയിൽ നടക്കുന്ന ഏഷ്യ സഹകരണ സംവാദ ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ക്ഷണിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
അബൂദബിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ യു.എ.ഇയിലെ ഖത്തർ അംബാസഡർ ഡോ. സുൽത്താൻ ബിൻ സൽമീൻ അൽ മൻസൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ക്ഷണക്കത്ത് സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയിഗ് ഏറ്റുവാങ്ങി.
കൂടിക്കാഴ്ചയിൽ യു.എ.ഇയും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധം ഉറപ്പിക്കുകയും ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.