ദുബൈ: മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്‍റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) വാർഷിക സംഗമം നടത്തി. ദുബൈ ഫ്ലോറ ഇൻ ഹോട്ടലിലാണ് സംഗമം. നൂറിലധികം ഐ.പി.എ ഉപഭോക്താക്കൾ സംബന്ധിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
ഐ.പി.എ ചെയർമാൻ വി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെ വളർത്തിയെടുക്കുന്നതിനും പരസ്പര-സഹകരണത്തോടെ അഭിവൃദ്ധി കൈവരിക്കുന്നതിനുമായി പോയകാലങ്ങളിൽ ഐ.പി.എ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. നൂറിലധികം സംരംഭകർ വിഭിന്നമായ തങ്ങളുടെ ബിസിനസ് മേഖലകൾ പരിചയപ്പെടുത്തി.മലയാളി ബിസിനസ് സംരംഭകർക്കും അവരുടെ ഉപഭോക്താക്കൾക്കും ഗുണകരമായി അടുത്ത മാസം അവസാനം ഐ.പി.എ സംഘടിപ്പിക്കുന്ന ഇവന്‍റിന്‍റെ പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടന്നു. വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.എ. ശിഹാബ് തങ്ങൾ, അഡ്വ. അജ്മൽ, മുനീർ അൽ വഫ തുടങ്ങിയവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മുഹമ്മദ് റഫീഖ് അൽമായർ, അഫി അഹ്മദ് സ്മാർട്ട് ട്രാവൽ, ഹക്കീം വാഴക്കാല, നദീർ ചോലൻ, സൽമാനുൽ ഫാരിസ് ബി ബ്രൈറ്റ് തുടങ്ങിയവർ സംസാരിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ ത്വൽഹത്ത് ഫോറം ഗ്രൂപ് സ്വാഗതവും സൈനുദ്ദീൻ ഹോട്ട്പാക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.