ദുബൈ: ഇൻറർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) യു.എ.ഇയുടെ ദേശീയദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നു.
'യു.എ.ഇ@50-സലൂട്ടിങ് ദി നേഷൻ' എന്ന പേരിൽ ശനിയാഴ്ച ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന വർണാഭമായ സമ്മേളനം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘടനം ചെയ്യും. തെന്നിന്ത്യൻ നടൻ മക്കൾ സെൽവൻ വിജയ് സേതുപതി, അജ്മാൻ റൂളേഴ്സ് കോർട്ട് മേധാവിയും മുൻ മന്ത്രിയുമായ ശൈഖ് ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമി, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസിസമൂഹത്തിന് എല്ലാ സൗകര്യങ്ങളും നൽകി ഒരു വിവേചനവുമില്ലാതെ പരിഗണിക്കുന്ന യു.എ.ഇയുടെ മഹത്ത്വം വിളംബരം ചെയ്യാനുള്ള പരിപാടി പ്രശംസനീയമാണെന്ന് പേസ് ഗ്രൂപ് ചെയർമാൻ പി.എ. ഇബ്രാഹീം ഹാജി പറഞ്ഞു. യു.എ.ഇ പിറവിയുടെ അമ്പതാണ്ട് പിന്നിടുമ്പോൾ, അറബ് സമൂഹത്തോടൊപ്പം രാജ്യത്തിെൻറ കുതിപ്പിലും വളർച്ചയിലും സന്തോഷം പ്രകടിപ്പിക്കാനും നന്ദി അർപ്പിക്കാനും വേണ്ടിയാണ് ഐ.പി.എ ചടങ്ങ് ഒരുക്കുന്നതെന്ന് ചെയർമാൻ വി.കെ. ശംസുദ്ദീൻ പറഞ്ഞു. ശൈഖ് ബൂത്തി ബിൻ സയീദ് അൽ മക്തൂം, ദീവ വൈസ് ചെയർമാൻ അബ്ദുല്ല സയീദ് അലി ഉബൈദുല്ല അൽ നുഐമി, ഡോ. ആസാദ് മൂപ്പൻ, പി.എ. ഇബ്രാഹീം ഹാജി, ഷംലാൽ അഹമ്മദ്, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, ഡോ. കെ.പി. ഹുസൈൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ഐ.പി.എ ഫൗണ്ടർ ചെയർമാൻ എ.കെ. ഫൈസൽ, കൈരളി ടി.എം.ടി ഡയറക്ടർ പഹ്ലേഷാ, ഫാസ്റ്റ് ബിസിനസ് ലൈൻ മാനേജിങ് ഡയറക്ടർ അബ്ദുല്ല ഹിളർ, ഗൾഫ് ഫസ്റ്റ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് ഡയറക്ടർ ജമീൽ മുഹമ്മദ്, തങ്കച്ചൻ മണ്ഡപത്തിൽ, മുനീർ അൽവഫ, മുഹമ്മദ് ഷാഫി, ശിഹാബ് തങ്ങൾ, ബഷീർ പാൻ ഗൾഫ്, റഫീഖ് അൽമായാർ, തൽഹത്ത് ഫോറം, ശംസുദ്ദീൻ നെല്ലറ, എ.എ.കെ. മുസ്തഫ, റിയാസ് കിൽട്ടൻ, ഫാസ്റ്റ് ബിസിനസ് ലൈൻ മാനേജിങ് പാർട്ണർ യാസർ അറഫാത്ത്, ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി റയ്ഹാനത്ത് അലി, ഹാരിസ് കാട്ടകത്ത്, അഫി അഹ്മദ് സ്മാർട്ട് ട്രാവൽ, ഹക്കീം വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.