ഷാർജ: ഷാർജയിൽ നിന്ന് കടത്തിയതായി സംശയിക്കുന്ന ഐഫോണുകൾ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹി കസ്റ്റംസ് പിടികൂടി. 73 ഐഫോണുകളാണ് പിടിച്ചെടുത്തത്. സംശയത്തെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഐ ഫോണുകൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകൾ പതിച്ച വെള്ളി സ്വർണ്ണ മോതിരവും പിടിച്ചെടുത്തു. ഞായറാഴ്ച സിംഗപ്പൂരിൽ നിന്ന് രണ്ട് ചരക്കുകളിലായി കടത്തിയ 3,646 ഐഫോൺ-, 13 സ്മാർട്ട്ഫോണുകൾ എന്നിവ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.