ഇന്ന്​ ചെന്നൈയെ നേരിടുന്ന മുംബൈ ടീം ചർച്ചയിൽ

‍ഐ.പി.എൽ ടീമുകൾക്ക്​ ഇവിടെയുമുണ്ട്​ 'ഹോം ഗ്രൗണ്ട്​'

ദുബൈ: സ്വന്തം നാട്ടിലെ കാണികളുടെ മുന്നിൽ വീറ്​ കൂടുമെന്നാണ്​ കായിക ലോകത്തെ പഠനങ്ങൾ. അതുകൊണ്ടാണ്​ ലീഗ്​ മത്സരങ്ങളിൽ​ ഹോം, എവേ എന്ന്​ തിരിച്ചിരിക്കുന്നത്​. പക്ഷേ, ഈ ഐ.പി.എല്ലിൽ ആർക്കും ഹോം ഗ്രൗണ്ടി​െൻറ ആനുകൂല്യം ലഭിക്കില്ല. കാരണം സ്വന്തം നാട്ടിലെ നഗരങ്ങളിലല്ല മത്സരം.

എങ്കിലും, രാജസ്​ഥാൻ ഒഴികെയുള്ള ഏഴ്​ ടീമുകളുടെയും​ പകുതി മത്സരവും ഒരേ ഗ്രൗണ്ടിൽ തന്നെയാണ്​ നിശ്ചയിച്ചിരിക്കുന്നത്​. അതിനാൽ, ടൂർണ​െമ​ൻറി​െൻറ അവസാന ഘട്ടത്തിലേക്കെത്തു​േമ്പാൾ ഈ ടീമുകൾക്ക് സ്വന്തം ഗ്രൗണ്ടി​​െൻറ​ മുൻതൂക്കം ലഭിക്കുമെന്ന്​ കരുതുന്നു. ഒരു ടീമിന്​ 14 മത്സരം വീതമാണ്​ ​പ്രാഥമിക റൗണ്ടിലുള്ളത്​. മുംബൈ, കൊൽക്കത്ത ടീമുകളുടെ എട്ട്​ മത്സരങ്ങളും അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിലാണ്​.

യു.എ.ഇയിൽ എത്തിയതു മുതൽ രണ്ട്​ ടീമും അബൂദബയിലാണ്​ തങ്ങുന്നത്​. ഹൈദരാബാദി​െൻറ എട്ട്​ മത്സരങ്ങളും ദുബൈ ഇൻറർനാഷനൽ സ്​റ്റേഡിയത്തിലാണ്. ചെന്നൈ, ഡെൽഹി, പഞ്ചാബ്​, ബംഗളൂരു ടീമുകളുടെ ഏഴ്​ മത്സരവും ദുബൈയിലാണ്​. രാജസ്​ഥാ​െൻറ ആറ്​ മത്സരം ദുബൈയിലും അഞ്ചെണ്ണം അബൂദബിയിലും മൂ​െന്നണ്ണം ഷാർജയിലും നടക്കും.

ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ എല്ലാ ടീമുകൾക്കും​ മൂന്ന്​ മത്സരം വീതമാണ്​ ഒരുക്കിയിരിക്കുന്നത്​. കോവിഡ്​ പശ്ചാത്തലത്തിൽ ടീമുകളുടെ സുരക്ഷിതമായ സഞ്ചാരം കൂടി കണക്കിലെടുത്താണ്​ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്​.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.