ദുബൈ: ക്രിക്കറ്റ് അത്ര സുപരിചിതമല്ലാത്ത അമേരിക്കയിൽനിന്ന് ആദ്യമായി ഒരു താരം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക്. 29കാരനായ മീഡിയം പേസർ അലി ഖാനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ജഴ്സിയിൽ യു.എ.ഇയിൽ എത്താനൊരുങ്ങുന്നത്. പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് പേസർ ഹാരി ഗേണി പിന്മാറിയതോടെയാണ് അലി ഖാെൻറ പേര് പരിഗണിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിെൻറ താരമാണ് അലി ഖാൻ.
കൊൽക്കത്ത ടീമിെൻറ സഹോദര ക്ലബാണ് ട്രിൻബാഗോ. കൊൽക്കത്ത ടീം ഉടമയായ ഷാറൂഖ് ഖാന് ഈ കരീബിയൻ ക്ലബിലും ഉടമസ്ഥാവകാശമുണ്ട്.കഴിഞ്ഞ സീസണിൽ ക്ലബിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ അലി ഖാന് കഴിഞ്ഞിരുന്നു. 7.43 എക്കോണമിയിൽ എട്ടു വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന അലി യോർക്കറുകളുടെ ആശാനാണ്.2018ൽ കാനഡയിലെ േഗ്ലാബൽ ടി20 ലീഗിൽ കളിച്ചിരുന്നു. ഈ സീസണിൽ 12 മത്സരങ്ങളിൽ 16 വിക്കറ്റെടുത്ത താരത്തെ ഡ്വെയ്ൻ ബ്രാവോ സ്വന്തം ടീമിലേക്ക് വിളിക്കുകയായിരുന്നു. ബംഗ്ലാദേശ് പ്രീമിയർ ലീഗിലും പാകിസ്താൻ സൂപ്പർ ലീഗിലും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.