ദുബൈ: യു.എ.ഇയിൽ ക്രിക്കറ്റ് ആവേശം വിതറി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയൊരുങ്ങുേമ്പാൾ ഏറെ മത്സരങ്ങളും അരങ്ങേറുക ദുബൈയിൽ.
സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ആദ്യ മത്സരം മുതൽ ഒക്ടോബർ 15െൻറ ഫൈനൽ വരെ, ആകെ 13 മാച്ചുകളാണ് ദുബൈയിൽ നടക്കുക. 10 മത്സരങ്ങൾ ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും എട്ട് എണ്ണം അബൂദബിയിലും അരങ്ങേറും. ഇന്ത്യയിൽ ആരംഭിച്ച ഐ.പി.എൽ 14ാം സീസൺ മത്സരങ്ങൾ കോവിഡിെൻറ വ്യാപനത്തെ തുടർന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.യു.എ.ഇ സമയം ഉച്ച രണ്ടിനും വൈകീട്ട് ആറിനുമാണ് മത്സരങ്ങൾ അരങ്ങേറുക. ചൂട് കാരണം കുറഞ്ഞ മത്സരങ്ങൾ മാത്രമാകും ഉച്ചക്ക് ആരംഭിക്കുന്നതായി ഉണ്ടാവുക. ആകെ 31 മത്സരങ്ങളാണ് യു.എ.ഇയിൽ നടക്കുന്നത്.
ആദ്യ മത്സരത്തിൽ ചെെന്നെ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടമാണ് ദുബൈയിൽ നടക്കുക. അബൂദബിയിലെ ആദ്യ മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലേഞ്ചഴ്സും തമ്മിലാണ്.
ബംഗളൂരുവും ചെെന്നെയും തമ്മിലെ സെപ്റ്റംബർ 24ലെ മത്സരമാണ് ഷാർജയിലെ ആദ്യ പോര്. ഒക്ടോബർ 10െൻറ ഫസ്റ്റ് ക്വാളിഫയർ മത്സരവും ദുബൈയിലാണ്.
ലോകോത്തര താരങ്ങൾ അണിനിരക്കുന്ന എട്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം യു.എ.ഇയിലെ പ്രവാസികൾക്കും ആവേശം പകരും. മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക നിർദേശങ്ങൾ വന്നിട്ടില്ല.
എന്നാൽ വാക്സിൻ സ്വീകരിച്ച നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കോവിഡ് ആരംഭിച്ച ശേഷം മലയാളികളടക്കമുള്ള കാണികൾക്ക് കളി നേരിട്ട് കാണാൻ ലഭിക്കുന്ന അവസരവുമാകും ഇത്.
ഐ.പി.എല്ലിന് ശേഷം ഒക്ടോബർ 17ന് ആരംഭിക്കുന്ന ട്വൻറി 20 ലോകകപ്പിന് കൂടി ആതിഥേയത്വം വഹിക്കുന്നത് യു.എ.ഇയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.