ദുബൈ: ചെന്നൈയും ഡൽഹിയും ബാംഗ്ലൂരും േപ്ല ഒാഫ് ഉറപ്പിച്ചതോടെ നാലാം സ്ഥാനത്തിന് വേണ്ടിയുള്ള പൊരിഞ്ഞപോരിലാണ് െഎ.പി.എൽ. ഇന്ന് രാത്രി നടക്കുന്ന ലീഗ് റൗണ്ടിലെ അവസാന മത്സരം കഴിഞ്ഞാൽ മാത്രമെ േപ്ല ഒാഫിെൻറ പൂർണചിത്രം തെളിയൂ എന്നത് െഎ.പി.എല്ലിെൻറ സൗന്ദര്യം വർധിപ്പിക്കുന്നു.
നാലാം സ്ഥാനക്കാരായി േപ്ല ഒാഫിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിലാണ് മറ്റ് ടീമുകൾ. സാധ്യത പട്ടികയിൽ മുൻപിലുള്ളത് കൊൽക്കത്തയും മുംബൈ ഇന്ത്യൻസുമാണ്. പൊയൻറുകൾ തുല്യനിലയിലായാൽ റൺറേറ്റുകളായിരിക്കും വിധി നിർണയിക്കുക. േപ്ല ഒാഫ് മത്സരങ്ങൾ 10, 11, 13 തീയതികളിലും ഫൈനൽ 15നും നടക്കും. നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് പറിച്ചുനട്ട രണ്ടാം പകുതിയിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.
ചെന്നൈയും ഡൽഹിയും ബാംഗ്ലൂരും ആദ്യ പകുതിക്ക് സമാനമായ കുതിപ്പ് നടത്തി. മുംബൈ ഇന്ത്യൻസ് പ്രതീക്ഷിച്ചതിനേക്കാൾ പിന്നോട്ടുപോയി. സഞ്ജു സാംസെൻറ നേതൃത്വത്തിലെ രാജസ്ഥാനാണ് ഏറെ നിരാശപ്പെടുത്തിയത്. മികച്ച അവസരങ്ങൾ തുലച്ച അവർ കൈയിലിരുന്ന േപ്ല ഒാഫ് സാധ്യതകൾ നഷ്ടപ്പെടുത്തുകയായിരുന്നു.
പഞ്ചാബ് കിങ്സും അവസാന നിമിഷത്തിൽ മത്സരങ്ങൾ കൈവിട്ട് സാധ്യതകൾ ഇല്ലാതാക്കി. നാട്ടിലെ തോൽവി പരമ്പര തുടരാനായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിെൻറ വിധി. നാട്ടിൽ ഒരു മത്സരം മാത്രം വിജയിച്ച ടീം യു.എ.ഇയിൽ എത്തിയിട്ടും തോൽവി തുടർന്നു. ഇനി കലാശപ്പോരിലേക്കുള്ള ദിനങ്ങളാണ്. 20^20 ലോകകപ്പ് മുന്നിലുള്ളതിനാൽ പോരാട്ടം കൊഴുക്കും. പുതിയ സീസണിെൻറ വിജയിയെ തീരുമാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.