ശ്രീശാന്തിന് ശേഷം കേരളം ഇത്രയേറെ പ്രതീക്ഷ വെച്ച മറ്റൊരു താരമില്ല. എം.എസ് ധോനിക്ക് പിൻഗാമിയായാണ് കേരള ക്രിക്കറ്റ് സഞ്ജുവിനെ സമർപ്പിച്ചത്. പക്ഷെ, അവസരങ്ങൾ പലതും മുതലാക്കാൻ കഴിയാതെ വന്നതോടെ സഞ്ജുവിെൻറ സീറ്റിൽ റിഷഭ് പന്തും ഇശാൻ കിഷനും സ്ഥാനമുറപ്പിച്ചു. ട്വൻറി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ വിക്കറ്റിന് പിന്നിൽ സഞ്ജുവിന് സ്ഥാനമില്ലാതെ പോയി.
എങ്കിലും കേരള ക്രിക്കറ്റിന് ഏറെ അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച താരമാണ് ഈ തിരുവനന്തപുരംകാരൻ. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ ഐ.പി.എൽ ടീമിെൻറ നായകനാകുന്നത്. നിലവിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജു ഈ സീസണിൽ ഇതുവരെ ഏഴ് മത്സരത്തിൽ 277 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ച്വറിയും. 46.16 ആണ് ഈ സീസണിലെ ശരാശരി. ഈ പ്രകടനം തുടർന്നാൽ രാജസ്ഥാനെ പൊയൻറ് പട്ടികയിൽ മുന്നോട്ടെത്തിക്കാൻ സഞ്ജുവിന് കഴിയും. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ അഞ്ചാമത്തെ താരമാണ് സഞ്ജു. ഐ.പി.എലിൽ ഇതുവരെ 114 മാച്ചിൽ 2861 റൺസ് നേടി. മൂന്ന് സെഞ്ച്വറിയും 13 അർധ സെഞ്ച്വറികളുമുള്ള സഞ്ജു ഇതുവരെ അടിച്ചുകൂട്ടിയത് 126 സിക്സാണ്.
ബാംഗ്ലൂരിൽ തുടങ്ങി ഹൈദരാബാദ് വഴി വീണ്ടും ബാംഗ്ലൂരിൽ തിരിച്ചെത്തിയ താരമാണ് സച്ചിൻ ബേബി. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സച്ചിന് ഐ.പിഎലിൽ വേണ്ടത്ര തിളങ്ങാനായിട്ടില്ല. ഡെത്ത് ഓവറിൽ മാത്രം ബാറ്റിങ്ങിനെത്തുന്ന മധ്യനിര ബാറ്റ്സ്മാനായതിനാൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല. 18 മത്സരം കളിച്ചെങ്കിലും 137 റൺസാണ് സാമ്പാദ്യം. ഉയർന്ന സ്കോർ 33. 2016ൽ ബാംഗ്ലൂരിനൊപ്പമാണ് ഐ.പി.എലിലെ അരങ്ങേറ്റം. രണ്ട് വർഷം കഴിഞ്ഞ് ഹൈദരാബദ് ടീമിലെത്തി. ഈ വർഷം ബേസ് പ്രൈസായ 20 ലക്ഷത്തിനാണ് വീണ്ടും ബാംഗ്ലൂരിൽ തിരികെെയത്തിയത്. ബൗളർ അല്ലെങ്കിലും 2016ൽ മത്സരത്തിൽ പന്തെടുത്തപ്പോൾ നാല് റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
മലയാളികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ ഐ.പി.എലിന് അയച്ച താരമാണ് ഈ കാസർകോട്ടുകാരൻ. എന്നാൽ, ഇതുവരെ ഐ.പി.എലിൽ അരങ്ങേറാൻ കഴിഞ്ഞിട്ടില്ല. യു.എ.ഇയിൽ അതുസംഭവിക്കുമെന്നാണ് പ്രതീക്ഷ. യുവതാരങ്ങൾക്ക് അവസരം നൽകുന്ന വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ ടീമിലാണ് എന്നതിനാൽ ഈ പ്രതീക്ഷക്ക് കനംവെക്കുന്നു. കഴിഞ്ഞ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി ട്വൻറി 20യിൽ മിന്നൽ സെഞ്ച്വറി നേടിയതാണ് അസ്ഹറിനെ ഐ.പി.എലിലേക്കെത്തിച്ചത്. 37 പന്തിലായിരുന്നു സെഞ്ച്വറി. കേരള താരത്തിെൻറ ആദ്യ ശതകമായിരുന്നു ഇത്. സിക്സറുകളെ പ്രണയിക്കുന്ന അസ്ഹറിെൻറ ബാറ്റിൽ നിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് യു.എ.ഇ.
പാതി മലയാളി എന്ന ഗണത്തിൽപെടുത്തേണ്ടി വരും ഈ എടപ്പാളുകാരനെ. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം കർണാടകയിലാണ്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതും കർണാടകക്ക് വേണ്ടിയാണ്. 18ാം വയസിൽ അരങ്ങേറ്റത്തിൽ മഹാരാഷ്ട്രക്കെതിരെ 77 റൺസെടുത്തായിരുന്നു തുടക്കം. 2019ൽ വെറും 20 ലക്ഷം രൂപ ബേസ് പ്രൈസിലാണ് ബാംഗ്ലൂർ ടീം പടിക്കലിനെ ടീമിലെത്തിച്ചത്. ബാംഗ്ലൂരിെൻറ ഏറ്റവും ലാഭമേറിയ കച്ചവടമായിരുന്നു ഇത്. താരസമ്പന്നമായ ബാംഗ്ലൂരിലെ കൊച്ചുതാരമാണ് ഈ 21കാരൻ. ഈ സീസണിൽ ആറ് മത്സരത്തിൽ 195 റൺസ് അടിച്ചെടുത്തു. ഇതിൽ ഒരു സെഞ്ച്വറിയും (101*). കഴിഞ്ഞ സീസണിൽ 15 മത്സരത്തിൽ 473 റൺസാണെടുത്തത്. ഇതിൽ അഞ്ച് മത്സരങ്ങളിലും അർധസെഞ്ച്വറി നേടി.
ഫുട്ബാളിെൻറ മണ്ണായ മലപ്പുറത്തുനിന്നാണ് വരവ്. കഷ്ടപ്പാടുകൾ ഏറെ താണ്ടിയ ചരിത്രമാണ് ആസിഫിനുള്ളത്. വർഷങ്ങൾക്ക് മുൻപ് ജോലി അന്വേഷിച്ച് വന്ന അതേ മണ്ണിലാണ് ക്രിക്കറ്ററായി ആസിഫ് വീണ്ടും എത്തുന്നത്. കഴിഞ്ഞ സീസണിലും ചെന്നൈ ടീമിനൊപ്പം എത്തിയെങ്കിലും അവസരമൊന്നും കിട്ടിയില്ല. കരുത്തൻമാർ ഒരുപാടുള്ള ടീമാണ് ചെന്നൈ എന്നതിനാൽ ഈ സീസണിലും വലിയ പ്രതീക്ഷവെക്കുന്നില്ല. 2018ലാണ് ഐ.പി.എലിെൻറ കളത്തിലിറങ്ങിയത്. രണ്ട് മത്സരത്തിൽ 36 പന്ത് എറിഞ്ഞപ്പോൾ 75 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
വിഷ്ണു വിനോദ്
അധികം അവസരം ലഭിക്കാതെ പോയ മറ്റൊരു താരമാണ് വിഷ്ണു വിനോദ്. കേരളത്തിനായി മികച്ച പ്രകടനം കാഴ്ചെവച്ച വിഷ്ണുവിനെ 2017ൽ ബാംഗ്ലൂരാണ് ഐ.പി.എലിൽ എത്തിച്ചത്. മൂന്ന് മത്സരത്തിൽ കളിത്തിലിറങ്ങിയെങ്കിലും 19 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിന് ശേഷം കഴിവുതെളിയിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഈ സീസണിൽ ഡൽഹി കാപ്പിറ്റൽസിെൻറ കുപ്പായത്തിലാണ്. ലേലത്തിൽ 20 ലക്ഷം രൂപക്കാണ് താരത്തെ ടീമിലെത്തിച്ചത്.
കൊൽക്കത്തയുടെ ജഴ്സിയിലാണ് സന്ദീപിെൻറ വരവ്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് പന്തെറിയാൻ കഴിഞ്ഞത്. മൂന്ന് ഓവറിൽ 34 റൺസിന് രണ്ട് വിക്കറ്റെടുത്തെങ്കിലും പിന്നീട് അവസരം കിട്ടിയില്ല. 2019ലെ ഐ.പി.എൽ സീസണിൽ മൂന്ന് മത്സരങ്ങളിൽ 72 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. രഞ്ജി സീസണിൽ കേരളത്തെ ആദ്യമായി സെമിയിൽ എത്തിച്ചത് സന്ദീപിെൻറ അതിവേഗ പന്തുകളുടെ കൂടി പിൻബലത്തിലായിരുന്നു. പത്ത് മത്സരങ്ങളിൽ 44 വിക്കറ്റാണ് സന്ദീപ് കൊയ്തുകൂട്ടിയത്. എന്നാൽ, പുതിയ സീസണിൽ തമിഴ്നാടിന് വേണ്ടിയാണ് സന്ദീപ് കളിക്കുന്നത്.
2017ലെ അരങ്ങേറ്റ സീസണിൽ ഏറെ പ്രതീക്ഷ സമ്മാനിച്ച പേസറാണ് ബേസിൽ തമ്പി. ഗുജറാത്ത് ലയൺസിനായി 12 മത്സരങ്ങളിലും കളത്തിലിറങ്ങി 11 വിക്കറ്റെടുത്തിരുന്നു. എന്നാൽ രണ്ട് വർഷം മുൻപ് ഹൈദരാബാദിലേക്ക് മാറിയതോടെ തമ്പിയുെട സ്ഥാനം സൈഡ് ബെഞ്ചിലായി. കാര്യമായ മത്സരങ്ങളിൽ അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണിൽ നാല് ഓവറിൽ ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. നാല് ഓവറിൽ 46 റൺസിന് ഒരുവിക്കറ്റെടുത്തു. ഈ സീസണിലും ഇതുവരെ പന്തെറിയാൻ അവസരം കിട്ടിയിട്ടില്ല. ഇതുവരെ ആകെ 20 മത്സരത്തിൽ 425 പന്തെറിഞ്ഞപ്പോൾ 694 റൺസ് വിട്ടുകൊടുത്ത് 17 വിക്കറ്റെടുത്തു.
മറ്റൊരു പാതി മലയാളിയാണ് കരുൺ നായർ. ടെസ്റ്റ് ക്രിക്കറ്റിൽ സെവാഗിന് ശേഷം ട്രിപ്പ്ൾ സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ താരം. പക്ഷെ അതിന് ശേഷം ടെസ്റ്റിൽ കാര്യമായ അവസരം ലഭിച്ചില്ല എന്നത് മറ്റൊരു സത്യം. മാതാപിതാക്കൾ ആറൻമുളക്കാരാണെങ്കിലും ജനിച്ചതും പഠിച്ചതും വളർന്നതും മറ്റ് സംസ്ഥാനങ്ങളിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ താരമാണ്. ഐ.പി.എലിൽ ബാംഗ്ലൂരിനൊപ്പമാണ് തുടക്കം. പിന്നീട് രാജസ്ഥാനിലേക്ക് കൂടുമാറ്റം. അവിടെ നിന്ന് ഡൽഹിയിലും പഞ്ചാബിലുമെത്തി. ഈ സീസണിൽ കൊൽക്കത്തയിലും. ചുരുക്കിപറഞ്ഞാൽ ഐ.പി.എലിലെ പകുതിയിലേറെ ടീമിലും കളിച്ചു. 73 മത്സരത്തിൽ 1480 നേടി. ഉയർന്ന സ്കോർ 83. പത്ത് അർധ സെഞ്ച്വറിയുണ്ട്. കഴിഞ്ഞ സീസണിൽ നാല് മത്സരങ്ങളിലിറങ്ങിയെങ്കിലും 16 റൺസ് മാത്രമായിരുന്നു സാമ്പാദ്യം. 2016 ആണ് മികച്ച സീസൺ. 14 മത്സരത്തിൽ 357 റൺസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.