ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ആവേശം വിതറി ടീമുകൾ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർകിങ്സ് താരങ്ങളാണ് വെള്ളിയാഴ്ച യു.എ.ഇയിലെത്തിയത്. മറ്റ് ടീമുകൾ അടുത്ത ദിവസങ്ങളിലായി യു.എ.ഇയിലേക്കെത്തും.
കോവിഡിനെ തുടർന്ന് ഇന്ത്യയിൽ പാതിവഴിയിൽ നിലച്ച ടൂർണമെൻറിെൻറ ബാക്കി മത്സരങ്ങൾ സെപ്റ്റംബർ 19 മുതലാണ് പുനരാരംഭിക്കുന്നത്. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ദുബൈ ടി.എച്ച് 8 പാമിലാണ് ചെന്നൈ ടീം തങ്ങുന്നത്. അബൂദബിയിലെ സെൻറ് റെഗിസ് സാദിയാത്ത് ഐലൻറിലാണ് മുംബൈ ഇന്ത്യൻസിെൻറ താമസം. നിലവിലെ ചാമ്പ്യൻമാരായ മുബൈ കഴിഞ്ഞ സീസണിലും ഇവിടെയായിരുന്നു താമസം. വിമാനത്താവളത്തിലെ പരിശോധന ഫലം നെഗറ്റിവായ താരങ്ങൾക്ക് പരിശീലനത്തിനിറങ്ങാം. ചെന്നൈ നായകൻ എം.എസ്. ധോണിയും ടീമിനൊപ്പം എത്തിയിട്ടുണ്ട്. എന്നാൽ, മുംബൈ നായകൻ രോഹിത് ശർമ ഇംഗ്ലണ്ട് പര്യടനത്തിലാണ്. രോഹിത് അടക്കം വിദേശ പര്യടനങ്ങളിലും മറ്റ് ടൂർണെമൻറുകളിലും കളിക്കുന്ന താരങ്ങൾ വൈകി മാത്രമെ ടീമിനൊപ്പം ചേരൂ.
യു.എ.ഇയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണ് ഒരുമാസം മുേമ്പ ടീമുകൾ എത്തിയത്. യു.എ.ഇയിൽ ഇപ്പോൾ കനത്തചൂടായതിനാൽ ഷെഡ്യൂളിൽ ഉച്ച മത്സരങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും താരങ്ങൾക്ക് പകൽ സമയത്തും പരിശീലനമുണ്ടാകും. കഴിഞ്ഞ സീസണിലും ടീമുകൾ ഒരുമാസം മുേമ്പ എത്തിയിരുന്നു. 31 മത്സരങ്ങളാണ് ബാക്കിയുള്ളത്. 13 മത്സരം ദുബൈയിലും പത്തെണ്ണം ഷാർജയിലും എട്ടെണ്ണം അബൂദബിയിലും നടക്കും. താരങ്ങൾക്ക് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് മേയ് നാലിനാണ് ഐ.പി.എൽ ഇന്ത്യയിൽ നിർത്തിവെച്ചത്.
ഇതോടെ പലതാരങ്ങളും പിന്മാറിയതിനാൽ ടൂർണമെൻറ് നിർത്തിവെക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു. ടൂർണമെൻറ് യു.എ.ഇയിൽ നടത്തിയാൽ പങ്കെടുക്കാൻ തയാറാണെന്ന് താരങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ സീസൺ സുരക്ഷിതമായി നടത്തിയ ചരിത്രമുള്ള യു.എ.ഇയിലേക്ക് തന്നെ ഇക്കുറിയും ടൂർണമെൻറ് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ 15ന് ദുബൈയിലാണ് ഫൈനൽ. ഐ.പി.എൽ കഴിഞ്ഞാൽ രണ്ടു ദിവസം കഴിഞ്ഞ് ട്വൻറി20 ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടക്കും. അതിനാൽ, താരങ്ങളെ കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത ദിവസങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.