ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 14ാം സീസണിലേക്ക് ആവേശം വിതറി ടീമുകൾ എത്തുന്നു. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി കാപ്പിറ്റൽസ്,സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളാണ് എത്തിയത്. മുംബൈയും ചെന്നൈയും പരിശീലനം തുടങ്ങി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 29ന് എത്തും.
മറ്റ് ടീമിലെ ചില താരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ക്യാമ്പ് തുടങ്ങിയിട്ടില്ല. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പരമ്പരകൾ പൂർത്തിയാകുന്ന മുറക്ക് മറ്റ് താരങ്ങളും യു.എ.ഇയിലേക്കെത്തും.
മുംബൈയും ചെന്നൈയുമാണ് ആദ്യം എത്തിയത്. ദുബൈ ടി.എച്ച് 8 പാമിലാണ് ചെന്നൈ ടീം തങ്ങുന്നത്. അബൂദബിയിലെ സെൻറ് റെഗിസ് സാദിയാത്ത് ഐലൻറിലാണ് മുംബൈ ഇന്ത്യൻസിെൻറ താമസം.
ചെറിയ രീതിയിലെ പരിശീലനം മാത്രമാണ് നിലവിൽ തുടങ്ങിയിരിക്കുന്നത്. യു.എ.ഇയിലെ കാലാവസ്ഥയുമായി ഇണങ്ങിചേരുന്നതിനാണ് ടീം അംഗങ്ങൾ നേരത്തെ എത്തിയത്. യു.എ.ഇയിൽ ഇപ്പോൾ കനത്ത ചൂടായതിനാൽ ഷെഡ്യൂളിൽ ഉച്ച മത്സരങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ നായകൻ എം.എസ്. ധോണി ടീമിനൊപ്പമുണ്ട്. എന്നാൽ, മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിലാണ്.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പൂർത്തിയായ ശേഷം അടുത്ത മാസമായിരിക്കും രോഹിത് ടീമിനൊപ്പം ചേരുക. ഭൂരിപക്ഷം ടീമുകളും നിലവിൽ വിവിധ പരമ്പരകളിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ ടീമുകളിൽ ഇടംനേടാത്ത കളിക്കാരാണ് യു.എ.ഇയിൽ എത്തിയിരിക്കുന്നത്. ആഗസ്റ്റ് 21ന് എത്തിയ ഡൽഹി ക്യാപിറ്റൽസ് ടീം പരിശീലനം തുടങ്ങിയിട്ടില്ല. ബയോബബ്ളിെൻറ ഭാഗമായ ക്വാറൻറീനിലാണ് ടീം അംഗങ്ങൾ.
ഹൈദരാബാദ് ടീമിലെ ചില താരങ്ങൾ നേരത്തെ എത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ആശങ്കക്കിടയിൽ ദേശീയ താരങ്ങളായ റാശിദ് ഖാനും മുഹമ്മദ് നബിയും യു.എ.ഇയിലെത്തിയിട്ടുണ്ട്. കോവിഡ് മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിവെച്ച ടൂർണമെൻറിെൻറ ബാക്കി മത്സരങ്ങൾക്കാണ് സെപ്റ്റംബർ 19 മുതൽ യു.എ.ഇ വേദിയൊരുക്കുന്നത്. ദുബൈ, അബൂദബി, ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഇനി 31 മത്സരങ്ങളാണ് ബാക്കിയുള്ളത്.
13 മത്സരം ദുബൈയിലും പത്തെണ്ണം ഷാർജയിലും എട്ടെണ്ണം അബൂദബിയിലും നടക്കും. ഐ.പി.എൽ അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ട്വൻറി- 20 ലോകകപ്പും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.