ദുബൈ: ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മ ‘ഇഖ്വ’യുടെ ആഭിമുഖ്യത്തിൽ ഹ്രസ്വസന്ദർശനാർഥം എത്തിയ ചീഫ് കോഓഡിനേറ്റർ എൻജിനീയർ ഉമ്മർകുട്ടി ഹാജിക്ക് സ്വീകരണവും 45 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ‘ഇഖ്വ’ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ സി.പി. അബൂബക്കറിന് യാത്രയയപ്പും നൽകി.
പ്രസിഡന്റ് എം.കെ. നവാസ് അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യ രക്ഷാധികാരി ബഷീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.രാജൻ കൊളാവിപാലം മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്തഫ നാറാണത്ത്, ചന്ദ്രൻ കൊയിലാണ്ടി എന്നിവർ പൊന്നാടയണിയിച്ചു.അഡ്വ. മുഹമ്മദ് സാജിദ്, സി.പി. സിറാജ്, പി. ഫസൽ, സി.കെ. റിയാസ്, സി.എം. ഷാനു, സമീർ, ശമീൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുറാദ് സ്വാഗതവും സകരിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.