അബൂദബി: ഇറാൻ, തുർക്കി രാജ്യങ്ങളുടെ ഇടപെടലുകൾ മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണെന്നും അവരുമായി സംഭാഷണമില്ലെന്നും യു.എ.ഇ. സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്ക് യമനിലെ ഹൂതികൾക്ക് മിസൈലുകൾ ലഭ്യമാക്കുന്ന ഇറാനുമായി സംഭാഷണം നടത്താൻ തങ്ങൾക്ക് സാധ്യമല്ലെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് വ്യക്തമാക്കി.
െസ്ലാവേക്യൻ തലസ്ഥാനമായ ബ്രാട്ടിസൽവയിൽ നടക്കുന്ന വാർഷിക ‘ഗ്ലോബ്സെക്’ ഫോറത്തിൽ നടന്ന ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അമേരിക്ക ഉപരോധം പുനഃസ്ഥാപിച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങൾ കാരണം 2014, 2015 വർഷങ്ങളേക്കാൾ ഇറാെൻറ ശക്തി ചോർന്നിട്ടുണ്ട്. ആണവ ബോംബ് നിർമിക്കാനുള്ള ഇറാെൻറ അഭിലാഷപൂർത്തീകരണത്തിന് വേണ്ടി വഞ്ചന നടത്തുന്ന റെക്കോർഡാണ് ആ രാജ്യത്തിനുള്ളത്. അറബ് െഎക്യം ശക്തിപ്പെടുത്തുന്നതിന് തുർക്കിയുടെയും ഇറാെൻറയും മേഖലയിലെ ഇടപെടലുകൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഗർഗാശ് ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.