ദുബൈ: ഇറാൻ സമുദ്രപരിധിക്ക് മുകളിൽ അമേരിക്കൻ വിമാനങ്ങൾ പറക്കുന്നത് നിരോധിച് ച് യു.എസ് വ്യോമയാന ഫെഡറൽ അഡ്മിനിസ്ട്രേഷൻ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ച തിന് പിന്നാലെ വ്യോമപാതയിൽ മാറ്റം വരുത്തി തുടങ്ങിയതായി യു.എ.ഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇരു വിമാനക്കമ്പനികളും ഇക്കാര്യം വ്യക്തമാക്കിയത്. ചില വ്യോമപാതകളിൽ ക്രമീകരണം വരുത്തിയതായി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ പറഞ്ഞു. നിലവിലെ സാഹച്യത്തിൽ സംഘർഷ സാധ്യതയുള്ള മേഖലകളിൽനിന്ന് എല്ലാ വിമാനങ്ങളുടെയും പാത മാറ്റുന്നതുൾപ്പടെയുള്ള ജാഗ്രത നടപടികൾ എടുത്തതായി എമിേററ്റ്സ് വക്താവും വ്യക്തമാക്കി. നിലവിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നതായി ഇത്തിഹാദ് എയർവേസും വെള്ളിയാഴ്ച അറിയിച്ചു.
യു.എസ് വ്യോമയാന ഫെഡറൽ അഡ്മിനിസ്ട്രേഷെൻറ ഉത്തരവിനെ തുടർന്ന് യുനൈറ്റഡ് എയർലൈൻസ് ന്യൂജഴ്സി^മുംബൈ വിമാനം റദ്ദാക്കിയിരുന്നു. അമേരിക്കൻ എയർലൈൻസ് ഡെൽറ്റ എയർലൈൻസ് എന്നിവയും ഇറാന് മുകളിലൂടെ പറക്കില്ലെന്ന് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ തങ്ങളുടെ വിമാനങ്ങൾ പറത്തില്ലെന്ന് ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയും വ്യക്തമാക്കി. ബ്രിട്ടീഷ് എയർവേസും വ്യോമപാതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആസ്ട്രേലിൻ വിമാനങ്ങളും ഖത്തർ എയർവേസും ഹോർമുസ് കടലിടുക്കും ഒമാൻ ഉൾക്കടലും ഒഴിവാക്കിയാണ് പറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.