ദുബൈ: ജൂലൈ 21 വരെ യു.എ.ഇയിലേക്ക് യാത്രാവിലക്കേർപെടുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എയർലൈൻ അധികൃതർ. ഇത് സംബന്ധിച്ച് എയർലൈനുകൾക്ക് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി കൈമാറിയ നോട്ടിസാണ് തെറ്റിദ്ധാരണക്കിടയാക്കിയത്. ജൂലൈ 21 വരെ ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്ക് വിമാന സർവീസ് റദ്ധാക്കിയെന്നാണ് എയർലൈനുകൾക്ക് നൽകിയ നോട്ടിസ് ടു എയർമെനിൽ (നോട്ടം) പറയുന്നത്.
എന്നാൽ, ഏവിയേഷൻ അതോറിറ്റികൾ സർവസാധാരണമായി എയർലൈനുകൾക്ക് നൽകുന്ന നോട്ടിസാണ് 'നോട്ടം'. നിയന്ത്രണങ്ങൾ അവസാനിക്കാൻ സാധ്യതയുള്ള തീയതി നോട്ടിസിൽ രേഖപ്പെടുത്തണം എന്ന് നിർബന്ധമുള്ളതിനാൽ മാത്രമാണ് ജൂലൈ 21 എന്ന തീയതി വെച്ചിരിക്കുന്നത്. ഈ ദിവസത്തിന് മുൻപോ ശേഷമോ നിയന്ത്രണങ്ങൾ നീക്കാം. മോശം കാലാവസ്ഥ, റൺവേ അറ്റകുറ്റപ്പണി, ദുരന്തങ്ങൾ എന്നിവയുണ്ടാകുേമ്പാഴും 'നോട്ടം' നൽകാറുണ്ട്. എന്നാൽ, ഈ തീയതിക്ക് മുൻപ് തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് പതിവ്.
എത്രയും വേഗത്തിൽ വിലക്ക് നീക്കാനാണ് യു.എ.ഇ ഭരണകൂടം ശ്രമിക്കുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറ് വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യ വാരത്തിൽ തന്നെ ഇന്ത്യൻ യാത്രികരുടെ വിലക്ക് നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.