ഐ.എസ്.സി അജ്​മാൻ രക്തദാന ക്യാമ്പ് 

ഐ.എസ്.സി അജ്​മാൻ മെഗാ രക്തദാനക്യാമ്പ് നടത്തി

അജ്​മാൻ : ഇന്ത്യന്‍ സോഷ്യല്‍ സെൻറര്‍ അജ്​മാൻ ആഭിമുഖ്യത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന ആഘോഷത്തി​െൻറ ഭാഗമായാണ് മെഗാ രക്തദാന ക്യാമ്പ് ഒരുക്കിയത്. മാസ്​ ഷാർജ, ബ്ലഡ്‌ ഡോണേഴ്​സ്​ കേരള-യു.എ.ഇ, ഓൾ കേരള പ്രവാസി അസോസിയേഷൻ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഐ.എസ്.സി അജ്​മാൻ കമ്യൂണിറ്റി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ക്യാമ്പിൽ 139 പേർ രക്തദാനം ചെയ്​തു.

കോവിഡ് പശ്ചാത്തലത്തില്‍ രക്തദാനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നല്‍കിയ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ പങ്കെടുക്കുന്ന മുഴുവൻ പേര്‍ക്കും രക്തദാനം നടത്താൻ സംവിധാനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ്​ ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, ട്രഷറർ കെ.എൻ ഗിരീശൻ, മറ്റ്‌ മാനേജിങ്​ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നിരവധി യുവതി യുവാക്കളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും പങ്കാളികളായി.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്​താൻ തുടങ്ങിയ രാജ്യക്കാരും പങ്കെടുത്തു.

Tags:    
News Summary - ISC Ajman conducts mega blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.