ഫുജൈറ: തുര്‍ക്കിയ, സിറിയ ഭൂചലനത്തില്‍ സർവതും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് റെഡ് ക്രസന്റ് മുഖേന സഹായം കൈമാറി. അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങുന്ന നൂറോളം കാർട്ടൂൺ അവശ്യ സാധനങ്ങളാണ് ഫുജൈറ ഐ.എസ്.സി ശേഖരിക്കുകയും റെഡ് ക്രസന്റ് മുഖേന ദുരിതബാധിതര്‍ക്ക് അയക്കുകയും ചെയ്തത്.
ഐ.എസ്.സി അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ, പ്രസിഡന്റ് നാസിറുദ്ദീൻ എന്നിവർ ചേർന്ന് റെഡ് ക്രസന്റ് മേധാവി അബ്ദുല്ല സഈദ് ദൻഹാനിക്ക് കൈമാറി. ഐ.എസ്.സിയുടെ ഉദ്യമത്തെ അബ്ദുല്ല സഈദ് ദൻഹാനി പ്രത്യേകം അഭിനന്ദിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, കേടാവാത്ത ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ തുടങ്ങി മുഴുവന്‍ വസ്തുക്കളും കൈമാറിയ പെട്ടികളിലുണ്ട്.
ഐ.എസ്.സി ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, ട്രഷറർ വി.എം. സിറാജ്, സഹഭാരവാഹികളായ സഞ്ജീവ് മേനോൻ, ഒളകര അബ്ദുൽ മനാഫ്, അബ്ദുൽ ജലീൽ, അഡ്വ. മുഹമ്മദലി, വി.എസ്. സുഭാഷ്, ജോജി മണ്ഡപത്തിൽ, അനീഷ് ആന്റണി, അബ്ദുല്ല കൊടപ്പന തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.