അബൂദബി: ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എസ്.സി) പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. പുതിയ പ്രസിഡന്റ് ജയറാം റായ് അധ്യക്ഷത വഹിച്ചു. ഐ.എസ്.സി. രക്ഷാധികാരി ഗവര്‍ണറും എസ്.എഫ്.സി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. പുതിയ മാനേജിങ് കമ്മിറ്റി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. രണ്ടു രാജ്യങ്ങളുടെ സംസ്കാരങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനായി ഇന്തോ-അറബ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ചടങ്ങിൽ വൈഷ്ണവ് വിഷ്ണു, റിയാസ് ഖാദര്‍ എന്നിവരുടെ സംഗീത പരിപാടിയും അരങ്ങേറി. അഞ്ഞൂറിലധികം ഐ.എസ്.സി. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. സെക്രട്ടറി രാജേഷ് ശ്രീധരന്, അരുണ്‍ ആന്‍ഡ്രൂ വര്‍ഗീസ് (വിനോദ വിഭാഗം സെക്രട്ടറി), സുജിത് മൂര്‍ക്കോത്ത് (വൈ. പ്രസി) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.