അബൂദബി: അബൂദബി: സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) ‘വാക്കത്തോൺ ഫോർ ഹാപ്പിനസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂട്ടനടത്തം അബൂദബി പൊലീസിെൻറ കമ്യൂണിറ്റി പൊലീസ് സംരംഭമായ ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിയുമായി സഹകരിച്ച്. നവംബർ 24ന് രാവിലെ ഏഴിന് അബൂദബി കോർണിഷിൽ ഹിൽട്ടൺ ഹോട്ടലിെൻറ എതിർവശത്തുനിന്നാണ് നടത്തം ആരംഭിക്കുക. ഹെറിറ്റേജ് പാർക്കിലാണ് സമാപനം.
ഏതു രാജ്യക്കാർക്കും കൂട്ടനടത്തത്തിൽ പെങ്കടുക്കാമെന്ന് െഎ.എസ്.സിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പെങ്കടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് ഡിസംബർ എട്ടിന് െഎ.എസ്.സിയിൽ സംഘടിപ്പിക്കുന്ന ‘മെസ്മറൈസിങ് കെ.കെ’ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ സമ്മാനിക്കും.വാർത്താസമ്മേളനത്തിൽ അബൂദബി പൊലീസിലെ ക്യാപ്റ്റൻ ഫാദിൽ ആൽ തമീമി, മുഹമ്മദ് ബഹദൂർ ഖാൻ ബിൻ ഇസ്മാഇൗൽ, അബ്ദുൽ ജമാൽ ജൗഹരി, െഎ.എസ്.സി പ്രസിഡൻറ് ജോയ് തോമസ് ജോൺ, വൈസ് പ്രസിഡൻറ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എം.എ. സലാം, ട്രഷറർ റഫീഖ് പി. കയനയിൽ, സ്പോർട്സ് സെക്രട്ടറി ഫ്രെഡി ഫെർണാണ്ടസ്, അസിസ്റ്റൻറ് സ്പോർട്സ് സെക്രട്ടറി തരുൺകുമാർ മോഹ്നോത്, ഷേർ ക്രൂസ്, മറിയം അൽ ഹമ്മാദി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.