??.????.?? ??????????? ?????? ?????? ????????? ??????????

​െഎ.എസ്​.സി വാക്കത്തോൺ സംഘടിപ്പിച്ചു

അബൂദബി: അബൂദബി: സുവർണ ജൂബിലി ആഘോഷത്തി​​െൻറ ഭാഗമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​െൻറർ (​െഎ.എസ്​.സി) ‘​വാക്കത്തോൺ ഫോർ ഹാപ്പിനസ്​’ എന്ന പേരിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. അബൂദബി പൊലീസി​​െൻറ കമ്യൂണിറ്റി പൊലീസ്​ സംരംഭമായ ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതിയുമായി സഹകരിച്ചായിരുന്നു പരിപാടി.

അബൂദബി കോർണിഷിൽ ഹിൽട്ടൺ ഹോട്ടലി​​െൻറ എതിർവശത്തുനിന്ന്​ ആരംഭിച്ച കൂട്ടനടത്തം ഹെറിറ്റേജ്​ പാർക്കിൽ സമാപിച്ചു. പരിപാടിക്ക്​ വലിയ പ്രതികരണമാണ്​ ലഭിച്ചതെന്നും പതിനായിരത്തോളം പേർ പ​െങ്കടുത്തുവെന്നും ​െഎ.എസ്​.സി വൈസ്​ പ്രസിഡൻറ്​ ജയചന്ദ്രൻ നായർ അറിയിച്ചു.ലുലു ഇൻറർനാഷനൽ എക്​സ്​ചേഞ്ച്​ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമദ്​ ഉദ്​ഘാടനം ചെയ്​തു. അബൂദബി പൊലീസിലെ ലെഫ്​റ്റനൻറ്​ അഹമദ്​ ആൽ ജുനൈബി സമ്മാനവിതരണം നിർവഹിച്ചു. ഡിസംബർ എട്ടിന്​ ​െഎ.എസ്​.സിയിൽ സംഘടിപ്പിക്കുന്ന ‘മെസ്​മറൈസിങ്​ കെ.കെ’ സംഗീത പരിപാടിയുടെ ടിക്കറ്റ്​ 25 പേർക്കും ബിഗ്​ടിക്കറ്റ്​ ഒമ്പതുപേർക്കുമാണ്​ സമ്മാനിച്ചത്​.

Tags:    
News Summary - Isc walkathone conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.