ദുബൈ: ദുബൈയിൽ റമദാനിൽ ഇശാ പ്രാർഥനക്കായി ബാങ്ക് വിളിച്ചാൽ അഞ്ചു മിനിറ്റിനകം ജമാഅത്ത് നമസ്കാരം ആരംഭിക്കണമെന്ന് മതകാര്യവകുപ്പ് നിർദേശിച്ചു. ഇശായും തറാവീഹും അടക്കം അരമണിക്കൂറിൽ നമസ്കാരം പൂർത്തിയാക്കി പള്ളികൾ അടക്കണമെന്നും നിർദേശമുണ്ട്. കോവിഡ് മുൻകരുതലിെൻറ ഭാഗമായാണ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെൻറ് നിർദേശം പുറപ്പെടുവിച്ചത്. നമസ്കാരത്തിനെത്തുന്നവർ എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിച്ചുവേണം നിരകൾ സജ്ജീകരിക്കാൻ. സ്വന്തമായി മുസല്ല കൊണ്ടുവരണം.
ഹസ്തദാനവും ആേശ്ലഷണവും കൂടിച്ചേരലുകളും ഒഴിവാക്കണം. ബാങ്ക് വിളിക്കുന്നത് മുതൽ നമസ്കാരം അവസാനിക്കുന്നതുവരെ പള്ളിയുടെ വാതിലുകൾ തുറന്നിരിക്കും. നമസ്കാരം കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ വാതിൽ അടക്കും. ഒരു നമസ്കാരം അവസാനിച്ചശേഷം രണ്ടാമത് ജമാഅത്ത് നമസ്കാരം അനുവദിക്കില്ല. ഒറ്റക്ക് പള്ളിയിലെത്തിയുള്ള നമസ്കാരവും അനുവദിക്കില്ല.ഭക്ഷണമോ ഫേസ്മാസ്കോ പോലുള്ളവ വിതരണം ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവരോ രോഗലക്ഷണമുള്ളവരോ പള്ളിയിൽ വരരുത്.റമദാനിെൻറ അവസാന പത്തിലെ ഖിയാമുലൈലയെ കുറിച്ച് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മതകാര്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.