അബൂദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബൂദബി പ്രവർത്തകർ മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു ജീവിക്കുന്ന ഇടയന്മാർക്കായി ഇഫ്താർ സംഘടിപ്പിച്ചു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ ഓർമ ദിവസത്തിനാണ് ഇശൽ ബാൻഡ് അബൂദബി പ്രവർത്തകർ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.
പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഇടയന്മാർക്ക് കോവിഡ് പ്രതിസന്ധിക്ക് മുന്നെയുള്ള വർഷങ്ങളിലെല്ലാം പ്രവർത്തകർ ഇഫ്താർ വിഭവങ്ങളും, പലവ്യഞ്ജന സാധനങ്ങളും എത്തിച്ചു നൽകിയിരുന്നു.
ഇശൽ ബാൻഡ് അബൂദബി മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം, ഉപദേശക സമിതി അംഗം മഹ്‌റൂഫ് കണ്ണൂർ,ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇവന്‍റ് കോഓഡിനേറ്റർ ഇഖ്‌ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, എക്സിക്യൂട്ടിവ് അംഗങ്ങളായ അൻസർ വെഞ്ഞാറമൂട്, സിയാദ് അബ്ദുൽ അസീസ്, സാബിർ മാടായ്, നിഷാൻ അബ്ദുൽ അസീസ്, വളന്റിയർ ക്യാപ്റ്റൻ മാരായ സമീർ മീനേടത്ത്, അലിമോൻ വരമംഗലം, ഗായിക, ഗായകന്മാരായ അസർ കമ്പിൽ, ഫൈറോസ് ഷാഹുൽ, അസർ കാസർകോട്, നിജാ നിഷാൻ, അഞ്ജലി കല്ലങ്കോട്ട്, ഷാജി തിരൂർ, ബിസ്മി സിയാദ്, വിപിൻ പണിക്കർ, റോഷ്‌നി ഫിലിപ്പോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.