ദുബൈ: ഐ.സി.എഫ് ദുബൈ റീജ്യൻ സംഘടിപ്പിക്കുന്ന ‘ഇശൽ നിലാവ് 2025’ ഈദുൽ ഫിത്ർ സുദിനത്തിൽ രാത്രി ഏഴിന് ദുബൈ ഖിസൈസ് അൽ മആരിഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
മദ്ഹ് ഗീതങ്ങളുടെയും ഖിസ്സപ്പാട്ടുകളുടെയും കെസ്സുപാട്ടുകളുടെയും തനിമയാർന്ന ഇശൽമാലകൾ കോർത്തിണക്കിയ ഇശൽ നിലാവിൽ പ്രമുഖ ഗായകർ മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരി, മസ്ഹൂൽ കമാൽ പാവറട്ടി, അദ്നാൻ പാനൂർ, ഹിഷാം ചാവക്കാട്, ആദിൽ അബ്ബാസ് തുടങ്ങിയവർ ബുർദ, ഖവാലി, നഅദേ ശരീഫ്, മദ്ഹ് മാഷപ്പ് തുടങ്ങി മാപ്പിള കലകൾകൊണ്ട് ഇശൽ നിലാവൊരുക്കും.
തനിമയാർന്ന മാപ്പിളകലകൾ പരിപോഷിപ്പിക്കുന്നതിനും മോയിൻ കുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദറും തുടങ്ങി മാപ്പിളപ്പാട്ടിന്റെ അതികായർ തീർത്ത ഇശലുകൾ പുതു തലമുറക്ക് കൈമാറുന്നതിനും എന്നും ശ്രദ്ധ ചെലുത്തിയിരുന്ന ഐ.സി.എഫ് ദുബൈ സംഘടിപ്പിക്കുന്ന ‘ഇശൽ നിലാവ് 2025’ പ്രവാസ ലോകത്ത് പുതിയ മാനം തീർക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.