ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജ്യസ് വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരം അബൂദബി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഉപദേശകൻ ശൈഖ് അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജ്യസ് വിഭാഗം സംഘടിപ്പിക്കുന്ന നാലാമത് ഖുര്‍ആന്‍ പാരായണ മത്സരം ആരംഭിച്ചു. ഔഖാഫ് പ്രതിനിധികളും പ്രമുഖ ഖുർആൻ പാരായണ വിദഗ്ധരും വിധികര്‍ത്താക്കളായ പരിപാടി അബൂദബി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഉപദേശകൻ ശൈഖ് അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. മൂന്ന് വിഭാഗത്തിൽ നടക്കുന്ന പാരായണ മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസാണ് സമ്മാനിക്കുക. രണ്ടാം ദിനം പെണ്‍കുട്ടികളുടെയും സമാപന ദിനം ആണ്‍കുട്ടികളുടെയും മത്സരം നടക്കും. ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുല്ല, സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുറഹ്മാന് തങ്ങള്‍, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി യൂസുഫ് മാട്ടൂല്‍, റിലീജ്യസ് വിങ് സെക്രട്ടറി ഇസ്ഹാഖ് നദ്വി, ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളായ ബി.സി അബൂബക്കര്‍, അബ്ദുല്‍ റഊഫ് അഹ്സനി, അബ്ദുല്ല ഫാറൂഖി, വി.പി.കെ അബ്ദുല്ല, ഇബ്രാഹിം മുസ്ലിയാര്, അബ്ദുല്ല നദ്വി, എൻജിനീയര്‍ സമീര്‍, അഷ്റഫ് ഹാജി വാരം, ഹാഷിം ഹസ്സന് കുട്ടി, സി. ഹുസൈന്, സുനീര്‍ ബാബു, മഷൂദ് നീര്ച്ചാല്, ജാഫര്‍ കുറ്റികോട്, കമാല്‍ മല്ലം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.