ദുബൈ: വിവിധ രാജ്യങ്ങളുടെ സംഗമവേദിയും വിനോദ സഞ്ചാര കേന്ദ്രവുമായ ദുബൈ ഗ്ലോബൽ വില്ലേജിന് ഐ.എസ്.ഒ 41001:2018 സർട്ടിഫിക്കേഷൻ. ഈ നേട്ടം കൈവരിക്കുന്ന മിഡ്ൽ ഈസ്റ്റിലെ ഏക വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്.
കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമായ സംയോജിത സൗകര്യങ്ങൾ ഒരുക്കിയത് പരിഗണിച്ചാണ് സർട്ടിഫിക്കേഷൻ നൽകിയത്. സന്ദർശകർക്ക് പുതിയ അനുഭവം നൽകുന്ന സംവിധാനങ്ങളും സാങ്കേതിക വിദ്യയും വൈദഗ്ദ്യവുമെല്ലാം ഗ്ലോബൽ വില്ലേജ് ഒരുക്കിയത് വിലയിരുത്തി.
ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ഏഴിനാണ് ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചത്. സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന സേവനങ്ങളാണ് ഓരോ സീസണിലും ഗ്ലോബൽ വില്ലേജ് സമ്മാനിക്കുന്നത്. ആദ്യമായി പെരുന്നാൾ ദിവസവും ഗ്ലോബൽ വില്ലേജ് ഇക്കുറി പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.