ദുബൈ: ശക്തമായ സുരക്ഷയും പ്രതിരോധവും നടപ്പാക്കിയതിന് ദുബൈ എമിഗ്രേഷന്‍ ഡിപ്പാർട്മെന്റിന് ‘ഐ.എസ്.ഒ 22320’ അംഗീകാരം. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എസ്.ഐ) മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയതിനാണ് ബഹുമതി. ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഉൾപ്പെടെ നടപ്പാക്കിയ മാനേജ്മെന്റ് നടപടികൾക്കാണ് അംഗീകാരം.
ബി.എസ്.ഐ അധികാരികളിൽ നിന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി അംഗീകാരം ഏറ്റുവാങ്ങി. ചടങ്ങിൽ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബൈ എയർപോർട്ട് എമിഗ്രേഷൻ സെക്ടർ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്മദ് അൽ ശൻഖീതി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.