ദുബൈ: പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കി ഫലസ്തീന് പിറകെ ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എ.ഇ. സംഘർഷം അവസാനിപ്പിക്കാനും കൂടുതൽ ജീവഹാനി തടയാനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങളും സന്ധികളും അനുസരിച്ച് സിവിലിയന്മാർക്ക് പൂർണ സംരക്ഷണം നൽകുന്നത് പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെയും പരമാധികാരത്തെയും അസ്ഥിരപ്പെടുത്തുന്ന അക്രമവും സംഘർഷവും തടയുന്നതിൽ യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. സംഘർഷത്തിനും ഏറ്റുമുട്ടലുകൾക്കും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.