ദുബൈ: ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ 2020-2021 വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികൾക്ക് അനുമോദനസംഗമം നടത്തി.
മർകസ് ഐ.സി.എഫ് നാഷനൽ വൈസ് പ്രസിഡൻറ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്‌ഡം കൺവീനർ അബ്ദുൽ അഹദ് ആലപ്പുഴ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മർകസ് സഹ്‌റത്തുൽ ഖുർആൻ ഡയറക്ടർ യഹ്‌യ സഖാഫി അധ്യക്ഷത വഹിച്ചു.
ബഷീർ മുസ്‌ലിയാർ കരിപ്പോൾ അനുമോദനപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കാരന്തൂർ, അബ്ദുൽ ഹക്കീം ഹാജി കല്ലാച്ചി, ഉമർ സഖാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.