തനിച്ചായാലും അബൂദബിയിൽ രാത്രിയാത്ര സുരക്ഷിതം

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ താ​മ​സ​ക്കാ​രി​ല്‍ 93 ശ​ത​മാ​ന​ത്തി​ലേ​റെ​യും രാ​ത്രി​യി​ല്‍ ത​നി​ച്ചു ന​ട​ക്കു​ന്ന​തി​ല്‍ സു​ര​ക്ഷി​ത​ബോ​ധം അ​നു​ഭ​വി​ച്ച​വ​രാ​ണെ​ന്ന് സാ​മൂ​ഹി​ക വി​ക​സ​ന വ​കു​പ്പ് (ഡി.​സി.​ഡി) സ​ര്‍വേ. വ​കു​പ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വി​ത​നി​ല​വാ​ര സ​ര്‍വേ (ക്യു.​ഒ.​എ​ല്‍.​എ​സ്) യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 82,761 പേ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്.

സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ, വി​ക​സ​ന സം​ഘ​ട​ന(​ഒ.​ഇ.​സി.​ഡി.)​യു​ടെ ആ​ഗോ​ള സ​ര്‍വേ മാ​തൃ​ക​യി​ലാ​യി​രു​ന്നു അ​ബൂ​ദ​ബി​യി​ലും സ​ര്‍വേ ന​ട​ത്തി​യ​ത്. 2020ല്‍ 93 ​ശ​ത​മാ​ന​മാ​യി​രു​ന്നു ഈ ​അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച​ത്.ഭ​വ​നം, തൊ​ഴി​ല​വ​സ​രം, വ​രു​മാ​നം, കു​ടും​ബാ​രോ​ഗ്യം, ജീ​വി​ത-​തൊ​ഴി​ല്‍ സ​ന്തു​ല​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വൈ​ദ​ഗ്ധ്യം, സു​ര​ക്ഷ, വ്യ​ക്തി സു​ര​ക്ഷ, സാ​മൂ​ഹി​ക ബ​ന്ധം, പാ​രി​സ്ഥി​തി​ക ഗു​ണ​നി​ല​വാ​രം, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സ​ഹ​വ​ര്‍ത്തി​ത്വം, സാ​മൂ​ഹി​ക സേ​വ​നം, ജീ​വി​ത​ത്തി​ന്റെ ഡി​ജി​റ്റ​ല്‍ ഗു​ണ​മേ​ന്മ, സ​ന്തോ​ഷം, ക്ഷേ​മം തു​ട​ങ്ങി ഒ​ട്ടേ​റെ ഘ​ട​ക​ങ്ങ​ളാ​ണ് സ​ര്‍വേ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ജീ​വി​ത ഗു​ണ​മേ​ന്മ​യി​ല്‍ അ​ബൂ​ദ​ബി ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​ന​വും സം​തൃ​പ്ത​രാ​ണെ​ന്ന് സ​ന്തോ​ഷ, ക്ഷേ​മ സൂ​ചി​ക വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ഇ​തി​ന്റെ ഒ.​ഇ.​സി.​ഡി. ശ​രാ​ശ​രി 67 ശ​ത​മാ​ന​മാ​ണ്. സ​ന്തോ​ഷ​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ 10ല്‍ 7.63 ​പോ​യ​ന്റാ​ണ് അ​ബൂ​ദ​ബി​യു​ടെ സ്‌​കോ​ര്‍. 2020ല്‍ 7.17 ​ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ത്. സാ​മൂ​ഹി​ക ബ​ന്ധം-74 ശ​ത​മാ​നം, കു​ടും​ബ​ജീ​വി​ത​ത്തി​ലെ സം​തൃ​പ്തി-73 ശ​ത​മാ​നം, മ​ത​സ്വാ​ത​ന്ത്ര്യം-88.6 ശ​ത​മാ​നം, വീ​ടു​ക​ളി​ലെ ഇ​ന്റ​ര്‍നെ​റ്റ് സേ​വ​നം-85.2 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സ​ര്‍വേ ഫ​ല​ങ്ങ​ള്‍.

ലോ​ക​ത്തി​ലെ സു​ര​ക്ഷി​ത ന​ഗ​ര​മാ​യി അ​ബൂ​ദ​ബി തു​ട​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ക​ണ​ക്കു​ക​ളും നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു.റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ 4.44 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ടാ​യി. ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 57.1 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണ് പോ​യ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ചു​ണ്ടാ​യ​ത്.

ഒ​രു​ല​ക്ഷം പേ​രു​ടെ ക​ണ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​റി​പ്പോ​ര്‍ട്ട്. ഒ​രു​ല​ക്ഷം ജ​ന​സം​ഖ്യ​യി​ലെ ദു​രി​ത റി​പ്പോ​ര്‍ട്ടു​ക​ളും ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 13.84 ശ​ത​മാ​നം കു​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സേ​വ​ന​ങ്ങ​ള്‍ അ​വ​രു​ടെ പ്ര​തി​ക​ര​ണ സ​മ​യം 31.92 ശ​ത​മാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ​താ​യും റി​പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 29.7 ശ​ത​മാ​ന​വും മോ​ഷ​ണ​ക്കു​റ്റ​ങ്ങ​ളി​ല്‍ 33.83 ശ​ത​മാ​ന​വും നാ​ര്‍കോ​ട്ടി​ക്‌​സ് കേ​സു​ക​ളി​ല്‍ 47.1 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യി. ആ​ഗോ​ള വി​വ​ര പ്ലാ​റ്റ്‌​ഫോം ആ​യ ന​മ്പി​യോ ആ​ണ് സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്.അ​ബൂ​ദ​ബി​യി​ൽ സ്ത്രീ​ക​ള്‍ക്ക് ഭ​യാ​ശ​ങ്ക​ക​ളി​ല്ലാ​തെ ഏ​തു​രാ​വി​ലും തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ക്കാ​നാ​വു​മെ​ന്നാ​ണ് ജോ​ര്‍ജ് ടൗ​ണ്‍ യൂ​നി​വേ​ഴ്സി​റ്റി പു​റ​ത്തു​വി​ട്ട വ​നി​ത-​സ​മാ​ധാ​ന-​സു​ര​ക്ഷാ സൂ​ചി​ക വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

Tags:    
News Summary - It is safe to travel alone in Abu Dhabi at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.