ഇത്തിഹാദ്​ എയർവേസ്​ ഒരു അബൂദബി -കോഴിക്കോട്​ സർവീസ്​ നിർത്തുന്നു

അബൂദബി: അബൂദബിയിൽനിന്ന്​ കോഴിക്കോ​േട്ടക്ക്​ ഇത്തിഹാദ്​ എയർവേസ്​ നടത്തുന്ന നാല്​ സർവീസുകളിൽ ഒന്ന്​ നിർത്തലാക്കുന്നു. അബൂദബിയിൽനിന്ന്​ രാവിലെ 10.15ന്​ പുറപ്പെട്ട്​ ഉച്ചക്ക്​ 3.35ന്​ കോഴിക്കോ​െട്ടത്തുന്ന ഇ.വൈ 284 സർവീസാണ്​ നിർത്തുന്നത്​. ഇതോടെ കോഴിക്കോട്ടുനിന്ന്​ വൈകുന്നേരം 4.40ന്​ പുറപ്പെട്ട്​ അബൂദബിയിൽ രാത്രി 7.20ന്​ എത്തുന്ന ഇ.വൈ 285 സർവീസും ഇല്ലാതാവും. ഡിസംബർ ഒന്ന്​ മുതലാണ്​ ഇൗ സർവീസുകൾ നിർത്തുന്നത്​. 


2017 മാർച്ച് 26ന് ആയിരുന്നു ഇത്തിഹാദ്​ എയർവേസ്​ അബൂദബിയിൽനിന്ന്​ കോഴിക്കോട്ടേക്കുള്ള നാലാമത് സർവീസ്​ ആരംഭിച്ചത്​. ലാഭകരമല്ലാത്ത സർവീസുകൾ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ്​ പുതിയ നടപടി. അബൂദബി^കോഴിക്കോട്​ സർവീസിനൊപ്പം അബൂദബിയിൽനിന്ന്​ ഇന്ത്യൻ നഗരമായ ജയ്​പൂരിലേക്കുള്ളതുൾപ്പെടെ മറ്റു ചില സർവീസുകളും കമ്പനി നിർത്തുന്നുണ്ട്​. അതേസമയം, ചില സ്​ഥലങ്ങളിലേക്ക്​ പുതിയ സർവീസുകൾ ആരംഭിക്കുന്നുമുണ്ട്​. അബൂദബിയിൽനിന്ന്​ രാവിലെ 10.40ന്​ പുറപ്പെടുന്ന ഇ.വൈ 208 ആണ്​ നിർത്തലാക്കുന്ന ജയ്​പൂർ സർവീസ്​. ഉച്ചക്ക്​ 3.30നാണ്​ ഇൗ സർവീസിൽ വിമാനം ജയ്​പൂരിലെത്തുന്നത്​. അബൂദബിയിൽനിന്ന്​ സാൻഫ്രാൻസിസ്​കോ, വെനീസ്​ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന്​ മുതൽ നിർത്തലാക്കി.

ജനുവരി 15 മുതൽ ലോസ്​ ആഞ്ചലസിലേക്കുള്ള ദിനംപ്രതി സർവീസുകൾ വെട്ടിച്ചുരുക്കി ആഴ്​ചയിൽ നാലെണ്ണം മാത്രമാക്കും.അതേസമയം, ലാവോസിലേക്ക്​ ആഴ്​ചയിൽ നാല്​ സർവീസുള്ളത്​ ഡിസംബർ ഒന്ന്​ മുതൽ അഞ്ചായി വർധിപ്പിക്കും. ബാകുവിലേക്ക്​ മാർച്ച്​ രണ്ട്​ മുതൽ പുതിയ സർവീസ്​ ആരംഭിക്കുകയും ചെയ്യും.

Tags:    
News Summary - Itihad Airways stop one service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.