ദുബൈ: പത്ത് വർഷങ്ങൾക്ക് മുമ്പ് നടത്തിയ കമ്പനിയുടെ ചെക്ക് ലീഫ് മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് തന്നെ ചതിച്ച ് കേസിൽ കുടുക്കുകയായിരുന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി. ജാമ്യം ലഭിച്ച് അജ്മാൻ നുെഎമിയ പൊലീസ് സ്റ്റേഷനിൽ നിന് നിറങ്ങവെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരനെതിരെ ഗുരുതര ആരോപണങ്ങളാണ് തുഷാർ ഉന്നയി ച്ചത്.
23ന് തിരിച്ചു പോവണമെന്ന ഉദ്ദേശത്തോടെയാണ് ഇൗ മാസം 20ന് യു.എ.ഇയിൽ എത്തിയത്. ഉമ്മുൽഖുവൈനിലുള്ള ഭൂമി വിൽക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഒരു സംഘം താൽപര്യം അറിയിച്ചിരുന്നു. അതിനായി ദുബൈ ശൈഖ് സായിദ് റോഡിലെ ഹോട്ടലിൽ തങ്ങിയ തന്നെ സി.െഎ.ഡി സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് തുഷാർ പറഞ്ഞു.
തൻെറ കമ്പനിക്കു േവണ്ടി സബ് കോൺട്രാക്ട് ജോലി ചെയ്തിരുന്ന ആളാണ് പരാതിക്കാരൻ. വളരെ കുറഞ്ഞ തുകക്ക് ജോലികൾ ചെയ്തിരുന്ന ഇയാൾക്ക് താൻ 90 ലക്ഷം ദിർഹം നൽകേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ഇയാളുടെ അക്കൗണ്ടിൽ 10 ലക്ഷം ദിർഹം ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു പോലും സംശയമാണ്. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിൽ താൽപര്യമില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ നിരപരാധിയാണെന്ന് ബോധ്യമായതിനെ തുടർന്ന് കേന്ദ്രസർക്കാറും മുഖ്യമന്ത്രിയുമെല്ലാം മോചനത്തിനായി ആത്മാർഥ ശ്രമം നടത്തി. എം.എ. യൂസുഫലിയുടെ ഇടപെടലാണ് ജാമ്യം ലഭിക്കാൻ ഏറ്റവും സഹായകരമായതെന്നും തുഷാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.