ദുബൈ: അറിവിെൻറ ജാലകം തുറന്ന് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന എജുകഫേക്ക് വീണ്ടും ആരവമുയരുന്നു. ജനുവരി 28, 29 തീയതികളിൽ ഓൺലൈനിലാണ് പരിപാടി. ലോകത്തെ വിവിധ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒത്തുചേരുേമ്പാൾ ഏറ്റവും വലിയ വിർച്വൽ എജുക്കേഷൻ എക്സ്പോക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. കേരളത്തിനു പുറമെ ഗൾഫ് നാടുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം. ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇവർക്ക് നേരിട്ട് ആശയവിനിമയം നടത്താം.
വിഡിയോ കോൺഫറൻസ്, പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ, ഉന്നതവിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽമേള എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം പ്രവേശനപരീക്ഷ, മോക് ടെസ്റ്റും ഉണ്ടാകും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്. വ്യത്യസ്ത രാജ്യങ്ങളിൽനിന്നായി വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും പങ്കെടുക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കാനാവുക. http://registration.madhyamam.com എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ സൗജന്യമായി പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.