ദുബൈ: രാജ്യത്തെ പിടിച്ചുലച്ച മഴയുടെ ആഘാതത്തിൽനിന്ന് കരകയറുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്ത് വീണ്ടും മഴയെത്തുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. എന്നാൽ, കനത്ത മഴയായിരിക്കില്ലെന്നും തിങ്കളാഴ്ച വൈകുന്നേരം ചെറിയ മഴയും പിന്നീട് ഇടത്തരം മഴയുമാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷകർ ദുബൈയിലാണ് ഈ ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച എമിറേറ്റിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലുമുണ്ടാകും. രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ താപനിലയിൽ കുറവുമുണ്ടാകും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്ത് പെയ്ത മഴ 75 വർഷത്തെ എല്ലാ റെക്കോഡുകളും അപ്രസക്തമാക്കുന്നതായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മഴവിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ച 1949ന് ശേഷം ഇത്രയും വലിയ മഴ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽഐനിലെ ഖതം അൽ ശക്ല പ്രദേശത്താണ്. ഇവിടെ മഴ 254 മി.മീറ്ററാണ് ഒരു ദിവസത്തിനിടെ പെയ്തത്. ഈ വർഷം നേരത്തേയും ശക്തമായ മഴ പല സ്ഥലങ്ങളിലും ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യത്തൊന്നടങ്കം ബാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.