പ്ര​വാ​സി ഇ​ന്ത്യ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ഇത് മടങ്ങിവരവിന്‍റെ കാലം; ഇഫ്താർ സംഗമങ്ങൾ സജീവം

ദുബൈ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം മടങ്ങിവരവിന്‍റെ അടയാളമായി ഇഫ്താർ സംഗമങ്ങൾ സജീവമായി. പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇക്കുറി ഇഫ്താർ മീറ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. റമദാൻ ആദ്യ പാദം പിന്നിടുമ്പോൾ തന്നെ നല്ലൊരു ശതമാനം സംഘടനകളും ഇഫ്താർ നടത്തിക്കഴിഞ്ഞു. രണ്ടാം പകുതിയിൽ ബാക്കി സംഘടനകൾ കൂടി ഇഫ്താർ പ്രഖ്യാപിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ കിറ്റ് വിതരണവും ഇക്കുറി സജീവമാണ്.

ഉമ്മുല്‍ഖുവൈന്‍: അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ നോമ്പ് 15 മുതൽ ദിവസവും സമൂഹ നോമ്പുതുറ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അസോസിയേഷനിൽ വെച്ച് നഷ്ടപ്പെട്ട സ്വർണം ഉടമക്ക് തിരികെ നൽകി മാതൃക കാണിച്ച ഫാത്തിമ അബ്ദുൽ കലാമിനെ ആദരിച്ചു. മാതൃദിനത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

തൗഫീഖ് അഹ്മദിന്‍റെ നേതൃത്വത്തിൽ നടന്ന ഖിറാഅത്തോടു കൂടി തുടങ്ങിയ പൊതുസമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ ഉത്തംചന്ദ് സമൂഹ നോമ്പുതുറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ഡോ. അൻസാർ താഹിർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് അജ്മാൻ പ്രസിഡന്‍റ് ജാസിം മുഹമ്മദ്, അസോസിയേഷൻ മുൻ പ്രസിഡന്‍റ് സി.എം. ബഷീർ എന്നിവർ ആശംസ നേർന്നു. ജന. സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതവും ജോ. സെക്രട്ടറി വിദ്യാധരൻ ഏരുത്തിനാട് നന്ദിയും പറഞ്ഞു.

ഷാർജ: പ്രവാസി ഇന്ത്യയുടെ ഇഫ്താർ സംഗമം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു.

പ്രവാസി ഇന്ത്യ ഷാർജ പ്രസിഡന്‍റ് സാദിഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്‍റ് അബ്ദുല്ല സവാദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ്, കെ. ബാലൻ, അഡ്വ. സന്തോഷ് നായർ, പുന്നക്കൻ മുഹമ്മദലി, ഷിബു ജോൺ, റോസി ദാസ്, കെ. സക്കറിയ, സമീർ സൈദലവി തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് കേന്ദ്ര പ്രസിഡന്‍റ് എസ്.എം. ജാബിർ, കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര, പ്രവാസി ഇന്ത്യ കേന്ദ്ര സെക്രട്ടറി അരുൺ സുന്ദർ രാജ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് മാത്യു ജോൺ, കഥാകൃത്ത്‌ സലിം അയ്യനത്, അജയകുമാർ, യൂസുഫ് സഗീർ, ജിബി, ഈസ അനീസ്, സിറാജുദ്ദീൻ ഷമീം, സീതി പടിയത്ത്, അഷ്റഫ് വേളം, ഖമർ ശാന്തപുരം, സിറിൻ, സുൽഫി അജ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.

ദുബൈ: കൂർക്കഞ്ചേരി, വടൂക്കര, പനമുക്ക്, ചിയാരം മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കൂർക്കഞ്ചേരി വെൽഫയർ അസോസിയേഷൻ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സെക്രട്ടറി നൗഷാദ് സൈദലവി അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌, ട്രഷറർ അബുൽ ഫസൽ സൈദ് മുഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തന അവലോകനവും നടന്നു. മെംബർമാരായ സജി, ജിബി, ഫനാർ, ജസീൽ, ശരീഫ്, ഷബീർ, ഷംസീർ, അബുൽ ഫൈസി, ഹംസ എന്നിവർ പങ്കെടുത്തു.

അജ്മാൻ: ആശ്രയം യു.എ.ഇ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്‍റ് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ നദ്‌വി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ, ഒമർ അലി, ജനറൽ സെക്രട്ടറി ദീപു തങ്കപ്പൻ, സുനിൽ പോൾ, അനിൽ കുമാർ, സജിമോൻ, ജിമ്മി കുര്യൻ, അജാസ് അപ്പാടം, വനിത വിഭാഗം പ്രസിഡന്‍റ് സിനിമോൾ അലികുഞ്ഞ്, സെക്രട്ടറി ശാലിനി സജി എന്നിവർ സംബന്ധിച്ചു.

ഫുജൈറ: നാട്ടിക പ്രവാസി അസോസിയേഷൻ (നെക്സസ്) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്‍റ് ഡോ. ഇ.പി ജോൺസൺ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് താമരശ്ശേരി മുഖ്യാതിഥിയായിരുന്നു. ജന. സെക്രട്ടറി പി.പി. രാജു സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. നെക്സാസ് രക്ഷാധികാരി മനോഹർ ലാൽ, ഉപദേശക സമിതി അംഗം ബഷീർ മാസ്റ്റർ, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ എം.എ. നൗഷാദലി, വൈസ് പ്രസിഡന്‍റ് അബു ഷമീർ, ട്രഷറർ സൈനുദ്ദീന്‍ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - It's time to come back; Iftar gatherings are active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.