കുഞ്ഞാപ്പയുടെ വിജയത്തില്‍ ഗള്‍ഫിലും ആഹ്ലാദം

ദുബൈ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം യു.ഡി.എഫ് പ്രവർത്തകർ ഗൾഫിലും ആേഘാഷിച്ചു. പലയിടത്തും പച്ച ലഡുവും പായസവും വിതരണം ചെയ്തായിരുന്നു ലീഗ് പ്രവർത്തകരുടെ ആഹ്ലാദം. ദുബൈ അൽബറഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് തിങ്കളാഴ്ച അതിരാവിലെ തന്നെ ഫലപ്രഖ്യാപന വാർത്ത അറിയാൻ പ്രവർത്തകർ എത്തിയിരുന്നു. വലിയ സ്ക്രീനിലും ടെലിവിഷനിലും തൽസമയ സംപ്രേഷണം കാണാൻ ഇവിടെ സൗകര്യമൊരുക്കിയിരുന്നു. പ്രവൃത്തി ദിവസമായതിനാൽ കെ.എം.സി.സി ആസ്ഥാനത്തെത്തി സന്തോഷവാർത്ത കേട്ടും മധുരം നുണഞ്ഞുമാണ് പലരും ജോലിസ്ഥലത്തേക്ക് നീങ്ങിയത്.

കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും കുറച്ചുനേരം പിന്നലായതൊഴിച്ചാൽ വോെട്ടണ്ണലി​​െൻറ എല്ലാ ഘട്ടത്തിലും  ‘കുഞ്ഞാപ്പ’ തന്നെയായിരുന്നു മുന്നിൽ. അതുകൊണ്ടു തന്നെ മുഴുസമയവും ടെലിവിഷനു മുമ്പിൽ ആഹ്ലാദാന്തരീക്ഷമായിരുന്നു. ഇ.അഹമ്മദി​​െൻറ ഭൂരിപക്ഷം മറികടക്കുമോ എന്നതും ബി.ജെ.പിയുടെ വോട്ടുമായിരുന്നു പിന്നീട് ആകാംക്ഷയുണ്ടാക്കിയത്. വന്നവർക്കൊക്കെ ഉപ്പുമാവും പൊറാട്ടയും  സംഘാടകർ ഒരുക്കിയിരുന്നു.ഇടക്ക് മുൻമന്ത്രി മഞ്ഞളാംകുഴി അലി എത്തിയതോടെ പ്രവർത്തകർക്ക് ആവേശം കയറി. മുദ്രവാക്യം വിളിയും കുഞ്ഞാലിക്കുട്ടിയെ ഡൽഹിയിലേക്ക് ആനയിക്കുന്ന പാട്ടും ഹാളിൽ മുഴങ്ങി. ഇടക്ക് വി.എസ്.അച്യുതാനന്ദനും സ്ഥാനാർഥി എം.ബി.ഫൈസലും പ്രതികരണവുമായി സ്ക്രീനിലെത്തിയതോടെ  കൂവലുയർന്നു. മലപ്പുറത്തുകാരായ കെ.എം.സി.സി നേതാക്കളും ധാരാളം പ്രവർത്തകരും വോട്ടുചെയ്യാൻ നാട്ടിൽപോയിരുന്നു. 

പ്രവാസികളുടെ വിവിധ താമസകേന്ദ്രങ്ങളിലും രാവിലെ മുതൽ ടെലിവിഷനും റേഡിയോക്കും മുന്നിലായിരുന്നു മലയാളികൾ. പിന്നീട് ജോലി സ്ഥലങ്ങളിൽ എത്തിയതോടെ സാമൂഹിക മാധ്യമങ്ങളിലായി വിജയാഘോഷം.  ബി.ജെ.പിക്ക് പ്രതീക്ഷിച്ച വോട്ടു നേടാനാകാതെ പോയത് യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകരിൽ ഒരുപോലെ ആഹ്ലാദം പരത്തി.മഹിജയുടെ സമരവും രമൺ ശ്രീവാസ്തവയുടെ നിയമനവും ഇല്ലായിരുന്നെങ്കിൽ ഇടത് സ്ഥാനാർഥി ഫൈസലിന് ഇതിലും കൂടുതൽ വോട്ടുകിട്ടുമായിരുന്നെന്നായിരുന്നു ഇടത് അണികളുടെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആവേശപ്രകടനം. 
 

Tags:    
News Summary - IUML won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT